
ഷാര്‍ജ: യുവാവിനെ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊന്ന സംഭവത്തില്‍ ഷാര്‍ജ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നു. കഴിഞ്ഞയാഴ്‍ചയാണ് അല്‍ നഹ്‍ദയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ നിന്ന് ഏഷ്യക്കാരനായ യുവാവിനെ ഒരു സംഘം ആളുകള്‍ താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികളടങ്ങിയ സംഘം അപ്പാര്‍ട്ട്മെന്റ് കെട്ടിടം വേശ്യാവൃത്തിക്കായി ഉപയോഗിച്ചുവരികയായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് ഇടപാടുകാരെ ഇവിടേക്ക് ആകര്‍ശിച്ചിരുന്നത്. എന്നാല്‍ ഇതനുസരിച്ച് ഇവിടെയെത്തുമ്പോള്‍ ഫോട്ടോയില്‍ കാണിച്ച സ്ത്രീകളില്ലെന്ന് ഇടപാടുകാര്‍ മനസിലാക്കുകയും തര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു.
ഈ സംഭവത്തില്‍ കൊല്ലപ്പെട്ട യുവാവും, പുരുഷന്മാരും സ്ത്രീകളും അടക്കമുള്ള സംഘാംഗങ്ങളുമായി തര്‍ക്കമുണ്ടായി. ഇതിനിടെ ഇവര്‍ യുവാവിനെ അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് എറിയുകയായിരുന്നു എന്നാണ് ദൃക്സാക്ഷികളില്‍ നിന്നും മറ്റും പൊലീസിന് ലഭിച്ച വിവരം. സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ വ്യാപക പരിശോധന തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam