
കുവൈത്ത് സിറ്റി: തനിക്ക് നോമ്പ് തുറക്കാന്‍ ഭാര്യ ഭക്ഷണമുണ്ടാക്കുന്നില്ലെന്ന പരാതിയുമായി ഭര്‍ത്താവ് പൊലീസിനെ സമീപിച്ചു. കുവൈത്തിലെ അല്‍ റായി പത്രമാണ് വിചിത്രമായ പരാതിയെക്കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഭാര്യക്കെതിരെ ഒരു പരാതി നല്‍കാനുണ്ടെന്ന് പറഞ്ഞാണ് കുവൈത്തി പൗരന്‍ സ്റ്റേഷനിലെത്തിയത്. ഉദ്യോഗസ്ഥര്‍ കാര്യം അന്വേഷിച്ചപ്പോള്‍, നീണ്ട മണിക്കൂറുകള്‍ നോമ്പെടുക്കുന്ന തനിക്ക് ഭാര്യ ഭക്ഷണമുണ്ടാക്കി തരുന്നില്ലെന്നായിരുന്നു മറുപടി. വീട്ടില്‍ ഭാര്യയുണ്ടാക്കിയ ഭക്ഷണം കഴിക്കുകയെന്നത് തന്റെ അവകാശമാണെന്നും അക്കാര്യം ഭാര്യയെ പറഞ്ഞ് മനസിലാക്കാന്‍ സാധിക്കാത്തത് കൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഇയാള്‍ പറഞ്ഞു. പരാതി മുഴുവന്‍ കേട്ടശേഷം വേറെ എന്തെങ്കിലും കാര്യത്തില്‍ പരാതിയുണ്ടോയെന്നായി പൊലീസ് ഉദ്യോഗസ്ഥര്‍. അത് ഇല്ലെന്ന് അറിയിച്ചതോടെ, ഇത്തരം കാര്യങ്ങളില്‍ പൊലീസ് കേസെടുക്കാറില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഇയാളെ മടക്കി അയക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam