
ദുബൈ: ദുബൈ വാട്ടര്‍ കനാലില്‍ ചാടിയ യുവാവിനെ മറൈന്‍ പട്രോള്‍ വിഭാഗം രക്ഷപ്പെടുത്തി. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയില്‍ ഇയാള്‍ നിയമവിരുദ്ധ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തയാതോടെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. 34 വയസുകാരനായ വിദേശ പൗരനാണ് കേസില്‍ ശിക്ഷക്കപ്പെട്ടത്.
യുഎഇ ഫെഡറല്‍ നിയമങ്ങള്‍ പ്രകാരമുള്ള ഷെഡ്യൂള്‍ അഞ്ചിലും എട്ടിലും ഉള്‍പ്പെടുന്ന ലഹരി പദാര്‍ത്ഥങ്ങളാണ് യുവാവ് ഉപയോഗിച്ചിരുന്നതെന്ന് ക്രിമിനല്‍ ലബോറട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്‍തു. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ലഹരി ഉപയോഗിച്ച കാര്യം പ്രതി നിഷേധിച്ചു. തനിക്ക് ചില മാനസിക രോഗങ്ങളുണ്ടെന്നും അതിന്റെ ചികിത്സയുടെ ഭാഗമായാണ് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചതെന്നും ഇയാള്‍ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും അതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഹാജരാക്കാന്‍ സാധിച്ചില്ല. ഇതോടെ കോടതി 5000 ദിര്‍ഹം പിഴ ശിക്ഷ വിധിക്കുകയായിരുന്നു.
പിഴ ശിക്ഷയ്ക്ക് പുറമെ അടുത്ത രണ്ട് വര്‍ഷത്തേക്ക് ബാങ്ക് ഇടപാടുകള്‍ നടത്താനും പ്രതിക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്ക് വഴിയോ മാറ്റേതെങ്കിലും സംവിധാനങ്ങളിലൂടെയോ മറ്റൊരാള്‍ക്ക് പണം കൈമാറാന്‍ പാടില്ല. ഇത്തരത്തിലുള്ള എന്തെങ്കിലും ഇടപാടുകള്‍ നടത്തണമെങ്കില്‍ യുഎഇ ആഭ്യന്തര മന്ത്രാലയവുമായുള്ള ആശയവിനിമയത്തിന് ശേഷം യുഎഇ സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് പ്രത്യേക പെര്‍മിറ്റ് ലഭിക്കേണ്ടതുണ്ട്.
Read also: സൗദി അറേബ്യയില്‍ രണ്ട് പേരെ കുത്തിക്കൊന്നയാളെ മക്ക പൊലീസ് പിടികൂടി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ