ദുബൈയില്‍ മസാജിനായി വിളിച്ചുവരുത്തിയ യുവതിയെ ലൈംഗിക രോഗങ്ങളുള്ള വിദേശി പീഡിപ്പിച്ചതായി പരാതി

Published : Feb 01, 2021, 08:38 PM ISTUpdated : Feb 01, 2021, 08:52 PM IST
ദുബൈയില്‍ മസാജിനായി വിളിച്ചുവരുത്തിയ യുവതിയെ ലൈംഗിക രോഗങ്ങളുള്ള വിദേശി പീഡിപ്പിച്ചതായി പരാതി

Synopsis

മുറിയിലെത്തിയപ്പോള്‍ വാതില്‍ അകത്ത് നിന്ന് പൂട്ടിയ യുവാവ് തന്നെ പീഡിപ്പിച്ചെന്നും സഹായത്തിനായി നിലവിളിച്ചെങ്കിലും പാര്‍ട്ടിയില്‍ ഉച്ചത്തില്‍ പാട്ടുവെച്ചതിനാല്‍ തന്റെ ശബ്ദം ആരും കേട്ടില്ലെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

ദുബൈ: ദുബൈയില്‍ മസാജ് സേവനം നല്‍കുന്ന യുവതിയെ ലൈംഗിക രോഗങ്ങളുള്ള 34കാരന്‍ പീഡിപ്പിച്ചതായി പരാതി. 22കാരിയായ യുവതിയുടെ പരാതിയില്‍ ദുബൈ ക്രിമിനല്‍ കോടതിയാണ് കേസ് പരിഗണിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 22ന് ദുബൈയിലെ അല്‍ ബര്‍ഷ ഏരിയയിലെ വില്ലയിലാണ് സംഭവം ഉണ്ടായത്. ചൈന സ്വദേശിയായ സന്ദര്‍ശകന്‍ തന്റെ സ്വന്തം രാജ്യക്കാരിയായ യുവതിയെ മസാജ് സേവനത്തിനായി വിളിച്ചുവരുത്തി പീഡിപ്പിച്ചന്നൊണ് കേസ്. ചൈനീസ് യുവാവും സഹതാമസക്കാരും ചേര്‍ന്ന് വില്ലയില്‍ പാര്‍ട്ടി നടത്തിയെന്നും ഇയാള്‍ മദ്യപിച്ചിരുന്നതായും പരാതിക്കാരിയായ യുവതി പറഞ്ഞു. മുറി വൃത്തിയാക്കാനും മസാജ് സേവനത്തിനുമായാണ് ഇയാള്‍ യുവതിയെ വിളിച്ചുവരുത്തിയത്. 

മുറിയിലെത്തിയപ്പോള്‍ വാതില്‍ അകത്ത് നിന്ന് പൂട്ടിയ യുവാവ് തന്നെ പീഡിപ്പിച്ചെന്നും സഹായത്തിനായി നിലവിളിച്ചെങ്കിലും പാര്‍ട്ടിയില്‍ ഉച്ചത്തില്‍ പാട്ടുവെച്ചതിനാല്‍ തന്റെ ശബ്ദം ആരും കേട്ടില്ലെന്നും യുവതി കൂട്ടിച്ചേര്‍ത്തു. മര്‍ദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാള്‍ പിന്നീട് സുഹൃത്തുക്കളെ വിളിച്ച് തന്നെ ഉപദ്രവിക്കാന്‍ പറഞ്ഞു. പൊലീസിനെ വിളിക്കാതിരിക്കാന്‍ തന്റെ മൊബൈല്‍ ഫോണും യുവാവ് തകര്‍ത്തെന്നും യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

പിന്നീട് മുറിയില്‍ നിന്ന് രക്ഷപ്പെട്ട യുവതി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വില്ലയിലെത്തിയപ്പോള്‍ മദ്യലഹരിയിലായിരുന്ന യുവാവിനെയാണ് കണ്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പീഡനം ഉള്‍പ്പെടെയുള്ള എല്ലാ കുറ്റങ്ങളും യുവാവ് കോടതിയില്‍ നിഷേധിച്ചു. തന്റെ കക്ഷിയെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ വേണ്ടി യുവതി കെട്ടിച്ചമച്ച കഥയാണിതെന്നും ഇരുവരും പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും യുവാവിന്റെ അഭിഭാഷക കോടതിയില്‍ പറഞ്ഞു. യുവാവിന് ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രണ്ട് രോഗങ്ങളുള്ളതായി ഇയാളുടെ വൈദ്യപരിശോധന റിപ്പോര്‍ട്ടില്‍ വ്യക്തമായി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്ത് യുവതിയുടെ വിവാഹ വാഗ്ദാനം; ജ്വല്ലറിയിൽ നിന്ന് ഇന്ത്യക്കാരനായ സെയിൽസ്മാൻ കടത്തിയത് 22 കോടിയുടെ സ്വർണം! പത്തുവർഷം തടവ്
ഒമാനിലെ പരക്കെ കനത്ത മഴ; അണക്കെട്ടുകൾ നിറഞ്ഞൊഴുകി, ജാഗ്രതാ നിർദ്ദേശം