Big Ticket : ഇരട്ടക്കുട്ടികളുടെ അച്ഛനായതിന് പിന്നാലെ പ്രവാസി യുവാവ് കോടീശ്വരന്‍!

Published : Dec 24, 2021, 07:37 PM IST
Big Ticket : ഇരട്ടക്കുട്ടികളുടെ അച്ഛനായതിന് പിന്നാലെ പ്രവാസി യുവാവ് കോടീശ്വരന്‍!

Synopsis

'വെറും രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് എന്റെ ഭാര്യ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഇന്ന് ഞാന്‍ മില്യന്‍ ദിര്‍ഹംസ് ബിഗ് ടിക്കറ്റിലൂടെ നേടിയിരിക്കുന്നു. എന്റെ രണ്ട് കുഞ്ഞുങ്ങള്‍ ജീവിതത്തിലേക്ക് ഭാഗ്യം കൊണ്ടുവന്നു. അതിനാലാണ് ഇന്ന് വിജയിക്കാനായത്'- ബിജേഷ് ബിഗ് ടിക്കറ്റ് പ്രതിനിധികളോട് പറഞ്ഞു. 

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിലൂടെ ഇത്തവണ ഭാഗ്യം തേടിയെത്തിയത് പ്രവാസി യുവാവിനെ. ഇരട്ടക്കുട്ടികളുടെ അച്ഛനായതിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ബിജേഷ് ബോസ് കോടീശ്വരനുമായി. പ്രസവശേഷം ആശുപത്രിയില്‍ കഴിഞ്ഞ ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്നതിനിടെ ഉച്ചഭക്ഷണം വാങ്ങാന്‍ പുറത്തുപോയ ബിജേഷ് തിരികെയെത്തിയത് രണ്ട് കോടി ഇന്ത്യന്‍ രൂപ സമ്മാനമായി ലഭിച്ചെന്ന സന്തോഷ വാര്‍ത്തയുമായി.

ഇരട്ടിമധുരമാണ് ഷാര്‍ജയില്‍ താമസിക്കുന്ന ബിജേഷിന് ഡിസംബര്‍ കാത്തുവെച്ചത്. ഭാര്യ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയതോടെ കുടുംബത്തില്‍ സന്തോഷം അലയടിക്കുന്നതിനിടെയാണ് ആയിരങ്ങള്‍ കാത്തിരിക്കുന്ന ആ ഫോണ്‍ കോള്‍ ബിജേഷിനെ തേടിയെത്തിയത്. ബിഗ് ടിക്കറ്റ് പ്രതിനിധിയായ ബുഷ്‌റ ബിജേഷിനെ വിളിച്ച്, ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പില്‍ അദ്ദേഹത്തിന് 10 ലക്ഷം ദിര്‍ഹം(2 കോടി ഇന്ത്യന്‍ രൂപ) ലഭിച്ചതായി അറിയിച്ചു.  

'വെറും രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് എന്റെ ഭാര്യ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഇന്ന് ഞാന്‍ മില്യന്‍ ദിര്‍ഹംസ് ബിഗ് ടിക്കറ്റിലൂടെ നേടിയിരിക്കുന്നു. എന്റെ രണ്ട് കുഞ്ഞുങ്ങള്‍ ജീവിതത്തിലേക്ക് ഭാഗ്യം കൊണ്ടുവന്നു. അതിനാലാണ് ഇന്ന് വിജയിക്കാനായത്'- ബിജേഷ് ബിഗ് ടിക്കറ്റ് പ്രതിനിധികളോട് പറഞ്ഞു. 

ഇതുവരെ സമ്മാനത്തുക എന്തിന് വിനിയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. ആദ്യം എനിക്കൊപ്പം ചേര്‍ന്ന് സമ്മാനാര്‍ഹമായ ഈ ടിക്കറ്റ് വാങ്ങിയ ചില സുഹൃത്തുക്കള്‍ക്കും സഹപ്രവവര്‍ത്തകര്‍ക്കും സമ്മാനത്തുക വീതിച്ച് നല്‍കും. ഇതിന്റെ സന്തോഷം കെട്ടടങ്ങിയ ശേഷം എന്തെങ്കിലും നല്ല കാര്യത്തിനായി പണം ഉപയോഗിക്കുന്നതിനായി പദ്ധതിയിടും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബിജേഷിനെ പോലെ നിങ്ങള്‍ക്കും ബിഗ് ടിക്കറ്റിലൂടെ കോടികള്‍ സ്വന്തമാക്കാം. ഇന്ന് തന്നെ ടിക്കറ്റുകള്‍ വാങ്ങൂ. ഇപ്പോള്‍ ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ജനുവരി ഒന്നിന് നടക്കുന്ന പ്രതിവാര നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കാന്‍ അവസരമുണ്ട്. അതിന് പുറമെ ട്രെമന്‍ഡസ് 25 മില്യന്‍ ദിര്‍ഹം നറുക്കെടുപ്പിലും പങ്കെടുക്കാം. 2.5 കോടി ദിര്‍ഹം( 50 കോടി ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം, 20 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം, മറ്റ് നാല് ക്യാഷ് പ്രൈസുകള്‍ എന്നിവയാണ് ജനുവരി മൂന്നിന് നിങ്ങളെ കാത്തിരിക്കുന്നത്. ബിഗ് ടിക്കറ്റില്‍ വിജയിക്കാനുള്ള അവസരം വര്‍ധിച്ചിരിക്കുകയാണ്. ഒരു ടിക്കറ്റ് വാങ്ങിയാല്‍, രണ്ട് നറുക്കെടുപ്പുകളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ സ്വന്തമാക്കാം. ബിഗ് ടിക്കറ്റിലൂടെ സമ്മാനങ്ങള്‍ ഉറപ്പാക്കാം.

  • 10 ലക്ഷം ദിര്‍ഹം നറുക്കെടുപ്പ് 1 ഡിസംബര്‍ 1-8 വരെയുള്ള കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക്, നറുക്കെടുപ്പ് തീയതി- ഡിസംബര്‍ ഒമ്പത്(വ്യാഴാഴ്ച)
  • 10 ലക്ഷം ദിര്‍ഹം നറുക്കെടുപ്പ് 2 ഡിസംബര്‍ 9-16 വരെയുള്ള കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക്, നറുക്കെടുപ്പ് തീയതി- ഡിസംബര്‍ 17 (വെള്ളിയാഴ്ച)
  • 10 ലക്ഷം ദിര്‍ഹം നറുക്കെടുപ്പ് 3 ഡിസംബര്‍ 17 -23 വരെയുള്ള കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക, നറുക്കെടുപ്പ് തീയതി- ഡിസംബര്‍ 24(വെള്ളിയാഴ്ച)
  • 10 ലക്ഷം ദിര്‍ഹം നറുക്കെടുപ്പ് 4- ഡിസംബര്‍ 24 -31 വരെയുള്ള കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക്, നറുക്കെടുപ്പ് തീയതി- ജനുവരി ഒന്ന്(ശനിയാഴ്ച) 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ