ഷാര്‍ജയില്‍ വന്‍ തീപിടുത്തം; നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു

Published : Aug 25, 2019, 07:54 PM IST
ഷാര്‍ജയില്‍ വന്‍ തീപിടുത്തം; നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു

Synopsis

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തെ തുടര്‍ന്ന് ഏറെദൂരം അന്തരീക്ഷത്തില്‍ കറുത്ത പുക നിറഞ്ഞു. 

ഷാര്‍ജ: ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുണ്ടായ തീപിടുത്തത്തില്‍ നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് ചൈന ടൗണ്‍ മാളിന് സമീപത്തെ ഒരു വെയര്‍ഹൗസില്‍ തീപിടിച്ചത്. ഇവിടെ സൂക്ഷിച്ചിരുന്ന സാധനങ്ങളും തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും കത്തിനശിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തെ തുടര്‍ന്ന് ഏറെദൂരം അന്തരീക്ഷത്തില്‍ കറുത്ത പുക നിറഞ്ഞു. ഷാര്‍ജ റിങ് റോഡില്‍ വന്‍ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആകാശത്ത് നിയന്ത്രണം കടുപ്പിച്ച് ഒമാൻ; ഡ്രോണുകളും എല്ലാ വായുമാർഗ കായിക പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചു
ഇറാൻ ആക്രമണം; 178 ബാലിസ്റ്റിക് മിസൈലുകളും 384 ഡ്രോണുകളും തടഞ്ഞ് കുവൈറ്റ്, 27 സൈനികർക്ക് പരിക്ക്, രണ്ട് സൈനികർക്ക് വീരമൃത്യു