യുഎഇയിലെ തീപ്പിടുത്തത്തില്‍ കത്തിയമര്‍ന്നത് 10 ടാങ്കറുകള്‍

Published : Mar 17, 2022, 09:01 PM IST
യുഎഇയിലെ തീപ്പിടുത്തത്തില്‍ കത്തിയമര്‍ന്നത് 10 ടാങ്കറുകള്‍

Synopsis

അല്‍ ജര്‍ഫ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലായിരുന്നു സംഭവമെന്ന് അജ്‍മാന്‍ പൊലീസ് അറിയിച്ചു. രണ്ട് കമ്പനികളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഡീസല്‍ ടാങ്കറുകളാണ് കത്തി നശിച്ചത്. 

അജ്‍മാന്‍: യുഎഇയിലെ അജ്‍മാനില്‍ വ്യാഴാഴ്‍ചയുണ്ടായ വന്‍ തീപ്പിടുത്തത്തില്‍ പത്ത് ടാങ്കറുകള്‍ കത്തി നശിച്ചു. അതേസമയം സംഭവത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. 

അല്‍ ജര്‍ഫ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലായിരുന്നു സംഭവമെന്ന് അജ്‍മാന്‍ പൊലീസ് അറിയിച്ചു. രണ്ട് കമ്പനികളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഡീസല്‍ ടാങ്കറുകളാണ് കത്തി നശിച്ചത്. വിവരം ലഭിച്ചയുടന്‍ തന്നെ രണ്ട് സിവില്‍ ഡിഫന്‍സ് സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്‍നിശമന സേനാ സംഘങ്ങള്‍ സ്ഥലത്തെത്തി. പരിസരത്തെ മറ്റ് സ്ഥലങ്ങളിലേക്ക് തീ പടര്‍ന്നു പിടിക്കാതെ തടയാന്‍ സാധിച്ചതായും     ഒരു മണിക്കൂര്‍ കൊണ്ട് തീ നിയന്ത്രണ വിധേയമാക്കിയതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് രാജ്യങ്ങളിൽ നടത്താനിരുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിന്റെ പരീക്ഷകൾ മാറ്റി
കരുത്തുറ്റ സന്ദേശവുമായി യുഎഇ; രാജ്യത്തിന്റെ മനോഹാരിത കണ്ട് തെറ്റിദ്ധരിക്കണ്ട, ഞങ്ങളുടെ അകം കരുത്തുറ്റതെന്ന് ഷെയ്ഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാൻ