അബുദാബിയില്‍ പരിസ്ഥിതി നിയമം ലംഘിച്ചാല്‍ ഒരു കോടി ദിര്‍ഹം വരെ പിഴ

By Web TeamFirst Published Jul 9, 2020, 2:41 PM IST
Highlights

പുതിയ പരിസ്ഥിതി നിയമത്തിലാണ് പിഴ വര്‍ധിപ്പിച്ചത്. പരിസ്ഥിതി നിയമം ലംഘിക്കുന്നവര്‍ക്ക് ഇനി മുതല്‍ പരമാവധി ഒരു കോടി ദിര്‍ഹം വരെയാകും പിഴ നല്‍കേണ്ടി വരിക.

അബുദാബി: അബുദാബിയില്‍ പരിസ്ഥിതി നിയമലംഘനത്തിന് പിഴ വര്‍ധിപ്പിച്ചു. അബുദാബി മീഡിയ ഓഫീസാണ് ഇത് സംബന്ധിച്ച അറിയിപ്പ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 

പുതിയ പരിസ്ഥിതി നിയമത്തിലാണ് പിഴ വര്‍ധിപ്പിച്ചത്. പരിസ്ഥിതി നിയമം ലംഘിക്കുന്നവര്‍ക്ക് ഇനി മുതല്‍ പരമാവധി ഒരു കോടി ദിര്‍ഹം വരെയാകും പിഴ നല്‍കേണ്ടി വരിക. നേരത്തെ ഇത് 10,000 ദിര്‍ഹമായിരുന്നു. ജൈവവൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് അബുദാബി എന്‍വയോണ്‍മെന്‍റ് അതോറിറ്റി അറിയിച്ചു. പുതിയ നിയമത്തിന് എക്സിക്യൂട്ടീവ് കൗണ്‍സിലിന്‍റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. 
 

Khalifa bin Zayed has issued a new law enhancing the regulatory powers of Environment Authority-Abu Dhabi (EAD) to help conserve the environment and biodiversity in Abu Dhabi emirate. pic.twitter.com/UIukibqQIR

— مكتب أبوظبي الإعلامي (@admediaoffice)
click me!