
ഒമാനിലെ പ്രമുഖ പാൽ ഉത്പാദക ബ്രാൻഡായ മസൂൺ ഡയറി സംഘടിപ്പിച്ച കസ്റ്റമർ കാമ്പെയ്ൻ ഷോപ്പ് & വിൻ വിജയകരമായി സമാപിച്ചു.
ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷകണക്കിന് ഉപഭോക്താക്കളെ പങ്കാളിയാക്കിയ ഈ ഷോപ്പിംഗ് മേളയുടെ ഫൈനൽ നറുക്കെടുപ്പ് മസ്‌കറ്റിലെ അവന്യൂ മാളിൽ വെച്ച് നടന്നു.
ഒമാൻ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നടന്ന നറുക്കെടുപ്പിൽ, ബർഖ സ്വദേശിയായ അബ്ദുൽ ഗഫൂർ അൽ ബലൂച്ചി ടൊയോട്ട പ്രാഡോയുടെ വിജയിയായി. ഔദ്യോഗിക ചടങ്ങിൽ ഒമാനിലെ പ്രശസ്ത ടെലിവിഷൻ അവതാരകനും ഇൻഫ്ലുവൻസറുമായ മുഹമ്മദ് അൽ മുഖേനിയാണ് വിജയിയെ പ്രഖ്യാപിച്ചത്.
ടൊയോട്ട പ്രാഡോക്കു പുറമെ സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ടാബുകൾ എന്നിങ്ങനെ വിസ്മയപ്പെടുത്തുന്ന സമ്മാനങ്ങളും ഈ ഷോപ്പിംഗ് മേളയുടെ ഭാഗമായി ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിലൂടെ നൽകിയിരുന്നു.
മസൂൺ ഡയറി ചീഫ് കോർപറേറ്റ് കമ്മ്യൂണിക്കേഷൻ ഓഫീസർ അഹമ്മദ് അൽ ഗാഫ്‌റിയും, മാർക്കറ്റിങ് ഡയറക്ടർ നാദിയ നാസ്സർ ശബത് അൽ ഹംസിയും വിജയിയുമായി നേരിട്ട് ഫോണിലൂടെ ആശംസകൾ അറിയിക്കുകയും ചെയ്തു.
മസൂൺ ഡയറി ചീഫ് കൊമേർഷ്യൽ ഓഫീസർ രമേഷ് കുമാറും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും നറുക്കെടുപ്പ് ചടങ്ങിൽ സന്നിഹിതരായിരുന്നു. കമ്പനിയിലെ മറ്റു മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ഉപഭോക്താക്കൾ എങ്ങിനെയാണ് നറുക്കെടുപ്പിൽ പങ്കാളികളായത്?
മെയ് 22-ന് ആരംഭിച്ച് സെപ്റ്റംബർ അവസാനം വരെ നീണ്ടുനിന്ന ഈ നറുക്കെടുപ്പിൽ പങ്കെടുക്കാൻ, ഉപഭോക്താക്കൾ രണ്ട് ഒമാനി റിയാലോ അതിലധികമോ വില വരുന്ന മസൂൺ ഡയറി ഉത്പന്നങ്ങൾ വാങ്ങിയശേഷം ബില്ലിന്റെ ഫോട്ടോ പ്രത്യേകം വാട്ട്സാപ്പ് നമ്പറിലേക്ക് അയച്ചാൽ മതിയായിരുന്നു.
ഒമാനിലെ ഏറ്റവും ജനപ്രിയ ഡയറി ബ്രാൻഡുകളിൽ ഒന്നാണ് മസൂൺ ഡയറി. പാൽ, തൈര്, ലസ്സ്, ബട്ടർ മിൽക്ക്, പന്നീർ, ചീസ് , ക്രീം, ഐസ് ക്രീം തുടങ്ങിയ ഉത്പന്നങ്ങൾ മസൂൺ ഡയറി ഉപയോക്താക്കളിലേക്ക് എത്തിക്കുന്നു. കുട്ടികളെയും കുടുംബങ്ങളെയും ലക്ഷ്യം വെച്ച നിരവധി ആരോഗ്യകരമായ ഉത്പന്നങ്ങൾ മസൂൺ ഡയറി അവതരിപ്പിക്കുന്നുണ്ട്.
വിപുലമായ വിതരണ ശൃംഖലയും ഏറ്റവും പുതിയ ഉത്പാദന സാങ്കേതികവിദ്യകളും ഉപയോഗിച്ചാണ് കമ്പനി പ്രവർത്തിച്ചു വരുന്നത്. മികച്ച കസ്റ്റമർ സെർവീസ്, ട്രസ്റ്റഡ് ക്വാളിറ്റി, സമയം പാലിക്കൽ എന്നിവയും മസൂണിനെ വിപണിയിൽ സുതാര്യതയോടെയും അംഗീകൃതതയോടെയും മുന്നോട്ട് നയിക്കുന്നു – കമ്പനി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ