
ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ച 100 മില്യന്‍ മീല്‍സ് പദ്ധതി 10 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. ആഫ്രിക്കയിലെ ബെനിന്‍, സെനഗാള്‍, കസാഖ്‌സ്താന്‍, ഉസ്ബകിസ്താന്‍, തജികിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ഏഷ്യയിലെ കിര്‍ഗിസ്ഥാന്‍, നേപ്പാള്‍, യൂറോപ്പിലെ കൊസോവോ, തെക്കേ അമേരിക്കയിലെ ബ്രസീല്‍ എന്നീ രാജ്യങ്ങളിലേക്കാണ് പദ്ധതി വ്യാപിപ്പിക്കുന്നത്.
മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റിന്റെ നേതൃത്വത്തിലാണ് പദ്ധതി കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചത്. ഐക്യരാഷ്ട്ര സഭയുടെ ലോക ഭക്ഷ്യപദ്ധതി, ഫുഡ് ബാങ്കിങ് പ്രാദേശിക നെറ്റ്വര്‍ക്കുകള്‍, പ്രാദേശിക സംഘടനകള്‍ എന്നിവയുമായി സഹകരിച്ചാണ് ഈ രാജ്യങ്ങളില്‍ ഭക്ഷണപ്പൊതികള്‍ എത്തിക്കുക. ഗുണഭോക്താക്കളിലേക്ക് എത്രയും വേഗം പദ്ധതി എത്തിക്കുന്നതിനായി എല്ലാ പങ്കാളികളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന ദുബൈ ഭരണാധികാരിയുടെ ഉപദേഷ്ടാവും എംബിആര്‍സിഎച്ച് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് വൈസ് ചെയര്‍മാനുമായ ഇബ്രാഹിം ബൗ മെല്‍ഹ പറഞ്ഞു. മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിക്കുന്നത്.
ഏപ്രില്‍ 11നാണ് 100 മില്യന്‍ മീല്‍സ് പദ്ധതി പ്രഖ്യാപിച്ചത്. ലോകത്തിന്‍റെ ഏത് കോണിലുള്ള ആളുകള്‍ക്കും 100 ദശലക്ഷം ഭക്ഷണപ്പൊതികൾ ക്യാമ്പയിനിന് ഒരു ദിർഹം മുതൽ സഹായം നൽകാം. വെബ്സൈറ്റ്: website www.100millionmeals.ae . ബാങ്ക് വഴി അയക്കാൻ– Dubai Islamic Bank account with IBAN no.:AE080240001520977815201. എസ്എംഎസ് (എത്തിസാലാത്ത്, ഡു) വഴി അയക്കുമ്പോൾ "Meal" എന്ന് ടൈപ്പ് ചെയ്യുക. വലിയ സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് 8004999 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ