കുവൈത്തിൽ ആരംഭിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം ഈ വർഷം തുടങ്ങും

Published : Oct 24, 2018, 12:50 AM IST
കുവൈത്തിൽ ആരംഭിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം ഈ വർഷം തുടങ്ങും

Synopsis

കുവൈത്തിൽ ആരോഗ്യ ഇൻഷുറൻസ്‌ കമ്പനിയുടെ മേൽ നോട്ടത്തിൽ ആരംഭിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം ഈ വർഷം തന്നെ തുടങ്ങും. ആദ്യ ഘട്ടത്തിൽ രണ്ടു പ്രാഥമിക ക്ലിനിക്കുകളാണു നിലവിൽ വരിക. ഇവ നിലവിൽ വരുന്നതോടെ വിദേശികളുടെ പ്രാഥമിക ചികിൽസ ഈ ആശുപത്രികൾ വഴി മാത്രമായിരിക്കും നടത്തപ്പെടുക. എന്നാൽ വിദഗ്ധ ചികിൽസ ആവശ്യമായി വരുന്ന കേസുകൾ സർക്കാർ ആശുപത്രികളിലേക്ക്‌ തന്നെ നിര്‍ദ്ദേശിക്കും. 

കുവൈത്ത്: കുവൈത്തിൽ ആരോഗ്യ ഇൻഷുറൻസ്‌ കമ്പനിയുടെ മേൽ നോട്ടത്തിൽ ആരംഭിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം ഈ വർഷം തന്നെ തുടങ്ങും. ആദ്യ ഘട്ടത്തിൽ രണ്ടു പ്രാഥമിക ക്ലിനിക്കുകളാണു നിലവിൽ വരിക. ഇവ നിലവിൽ വരുന്നതോടെ വിദേശികളുടെ പ്രാഥമിക ചികിൽസ ഈ ആശുപത്രികൾ വഴി മാത്രമായിരിക്കും നടത്തപ്പെടുക. എന്നാൽ വിദഗ്ധ ചികിൽസ ആവശ്യമായി വരുന്ന കേസുകൾ സർക്കാർ ആശുപത്രികളിലേക്ക്‌ തന്നെ നിര്‍ദ്ദേശിക്കും.

വിദേശികളുടെ ചികിൽസ സർക്കാർ ആശുപത്രികളിൽ നിന്നും മാറ്റുകയാണ് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്‍റെ ലക്ഷ്യം. ആരോഗ്യ ഇൻഷുറൻസ്‌ കമ്പനിയുടെ കീഴിൽ പുതിയ ക്ലിനിക്കുകളും ആശുപത്രികളും സ്ഥാപിക്കാന്‍ മന്ത്രാലയം രൂപം കൊടുത്ത ദമാൻ പദ്ധതിയുടെ ആദ്യ ഘട്ടം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും.ആദ്യ ഘട്ടത്തിൽ രണ്ടു പ്രാഥമിക ക്ലിനിക്കുകളാണു നിലവിൽ വരിക. 

ഇവ യാഥാര്‍ത്ഥ്യമാകുന്നതോടെ വിദേശികളുടെ പ്രാഥമിക ചികിൽസ പൂണ്ണമായും സർക്കാരിന്റെ പ്രാഥമിക ചികിൽസാ കേന്ദ്രങ്ങളിൽ നിന്നും ഒഴിവാക്കും. എന്നാൽ വിദഗ്ധ ചികിൽസ ആവശ്യമായി വരുന്ന കേസുകൾ സർക്കാർ ആശുപത്രികളിലേക്ക്‌ തന്നെ നിര്‍ദ്ദേശിക്കും.ദമാന്‍ പദ്ധതിക്കു പുറമേ രാജ്യത്തെ എല്ലാ ഗവർണ്ണറേറ്റുകളിലും ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രികളും ആരംഭിക്കുമെന്നും ആരോഗ്യമന്ത്രാലയം അധികൃതര്‍ അറിയിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒമാനിലെ ഫാമിൽ സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ പ്രവാസി അറസ്റ്റിൽ
എമിറേറ്റ്സ് ഡ്രോ - 2026 അടിപൊളിയായി തുടങ്ങാൻ 60 മില്യൺ ഡോളർ