ഖഷോഗിയുടെ മരണം കയ്യബദ്ധമെന്ന സൗദി വാദം തെറ്റെന്ന് തെളിയുന്നു; ശരീരം വെട്ടി നുറുക്കിയ നിലയില്‍

By Web TeamFirst Published Oct 24, 2018, 12:12 AM IST
Highlights

ഇസ്താംബൂളിലെ സൗദി കോൺസുൾ ജനറലിന്റെ വീട്ടിലെ തോട്ടത്തിലുള്ള കിണറ്റിൽനിന്ന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കിട്ടയതായാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൃതദേഹം വെട്ടിനുറുക്കുകയും മുഖം വികൃതമാക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. തുർക്കിയിലെ പ്രതിപക്ഷ നേതാവിനെ ഉദ്ധറിച്ചാണ് റിപ്പോർട്ടുകൾ.

അബുദാബി: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മൃതദേഹ അവശിഷ്ടങ്ങൾ ഇസ്താംബൂളിലെ സൗദി കോൺസുൽ ജനറലിന്റെ വീട്ടിലെ കിണറ്റിൽ കണ്ടെത്തിയതായി റിപ്പോർട്ട്. മൃതദേഹം വെട്ടിനുറുക്കിയ നിലയിലാണെന്നാണ് സൂചന. ജമാൽ ഖഷോഗി ഈ മാസം രണ്ടിന് കൊല്ലപ്പെട്തായി ഔദ്യോഗികമായി അറിയിച്ചിട്ടും മൃതദേഹം എവിടെയെന്ന് പറയാൻ സൗദി അറേബ്യയോ തുർക്കിയോ തയ്യാറായിരുന്നില്ല. 

ഇസ്താംബൂളിലെ സൗദി കോൺസുൾ ജനറലിന്റെ വീട്ടിലെ തോട്ടത്തിലുള്ള കിണറ്റിൽനിന്ന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കിട്ടയതായാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൃതദേഹം വെട്ടിനുറുക്കുകയും മുഖം വികൃതമാക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. തുർക്കിയിലെ പ്രതിപക്ഷ നേതാവിനെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ. കൊലപാതകത്തിന് സൗദി അറേബ്യ മറുപടി പറയണമെന്ന തുർക്കി പ്രസിഡന്റ് തയീബ് എർദോഗൻ ആവശ്യപ്പെട്ടു. 

എന്നാൽ കൊലപാതകത്തിൽ സൗദി രാജകുടുംബത്തിന് നേരിട്ട പങ്കുണ്ടെന്ന് പറയാൻ എർദോഗൻ തയ്യാറായില്ല. ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണ് കൊല നടപ്പാക്കിയതെന്നും എർദോഗൻ ആരോപിച്ചു. കുറ്റാരോപിതരായ 18 പേരെ കൈമാറാൻ സൗദി തയ്യാറാകണം. വിചരാണ തുർക്കിയിൽ വച്ച് നടത്തണമെന്നും എർദോഗൻ ആവശ്യപ്പെട്ടു. 

കൊലപാതകത്തിന്റെ ദൃശ്യങ്ങളും ശബ്ദരേഖകളും തുർക്കി പുറത്തുവിടുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും എർദോഗൻ ഇതേക്കുറിച്ച് പരാമർശിച്ചതേയില്ല. അതിനിടെ ഖഷോഗിയുടെ കുടുംബവുമായി സൗദി രാജകുടുംബം ചർച്ച നടത്തി. സൽമാൻ രാജാവും, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഖഷോഗിയുടെ നിര്യാണത്തിൽ കുടുംബത്തെ അനുശോചനം അറിയിച്ചു.

click me!