ഒമാനിൽ മെഡിക്കൽ പ്രവേശന പരീക്ഷ തുടങ്ങി

By Web TeamFirst Published Sep 17, 2021, 5:50 PM IST
Highlights

സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിൽ നിന്നുമായി  612 ഡോക്ടർമാർ ദ്വിദിന പ്രവേശന പരീക്ഷക്ക് രജിസ്റ്റർ ചെയ്‍തിട്ടുണ്ടെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

മസ്‍കത്ത്: ഒമാനിൽ മെഡിക്കൽ സ്‍പെഷ്യാലിറ്റികളിൽ ഉപരി പഠനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഒമാൻ മെഡിക്കൽ സ്‍പെഷ്യാലിറ്റി കൗൺസിൽ പ്രവേശന പരീക്ഷ നടത്തുന്നു. 2022 - 2023 അധ്യയന വർഷത്തിൽ മെഡിക്കൽ സ്‍പെഷ്യാലിറ്റികളിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായാണ് പരീക്ഷ നടത്തുന്നത്.

സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിൽ നിന്നുമായി  612 ഡോക്ടർമാർ ദ്വിദിന പ്രവേശന പരീക്ഷക്ക് രജിസ്റ്റർ ചെയ്‍തിട്ടുണ്ടെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. സുൽത്താൻ ഖാബൂസ് യൂണിവേഴ്‍സിറ്റിയിൽ  വെച്ചാണ് ഒമാനി കൗൺസിൽ ഫോർ മെഡിക്കൽ സ്പെഷ്യാലിറ്റികൾ പ്രവേശന പരീക്ഷ നടത്തുന്നത് .

click me!