90 ശതമാനം വരെ വിലക്കുറവുമായി ദുബായില്‍ 12 മണിക്കൂര്‍ വ്യാപാര മേള വരുന്നു

Published : Dec 23, 2019, 11:12 PM IST
90 ശതമാനം വരെ വിലക്കുറവുമായി ദുബായില്‍ 12 മണിക്കൂര്‍ വ്യാപാര മേള വരുന്നു

Synopsis

38 ദിവസം നീണ്ടുനില്‍ക്കുന്ന ഷോപ്പിങ് ഫെസ്റ്റിവല്‍ 2020 ഫെബ്രുവരി ഒന്നിനാണ് അവസാനിക്കുന്നത്. ഫെസ്റ്റിവലിന് തുടക്കം കുറച്ചുകൊണ്ട് 12 മണിക്കൂര്‍ വ്യാപാര മേളയാണ് ആദ്യ ദിവസത്തെ പ്രധാന ആകര്‍ഷണം. 

ദുബായ്: ഷോപ്പിങ് ഫെസ്റ്റിവലിന് കാത്തിരിക്കുകയാണ് ദുബായ് നഗരം. 26, 27 തീയ്യതികളില്‍ ഡൗണ്‍ ടൗണ്‍ ബുര്‍ജ് പാര്‍ക്കില്‍ നടക്കുന്ന രണ്ട് ദിവസത്തെ ആഘോഷ പരിപാടികളോടെയാണ് ഇത്തവണ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം കുറിക്കുന്നത്.

38 ദിവസം നീണ്ടുനില്‍ക്കുന്ന ഷോപ്പിങ് ഫെസ്റ്റിവല്‍ 2020 ഫെബ്രുവരി ഒന്നിനാണ് അവസാനിക്കുന്നത്. ഫെസ്റ്റിവലിന് തുടക്കം കുറച്ചുകൊണ്ട് 12 മണിക്കൂര്‍ വ്യാപാര മേളയാണ് ആദ്യ ദിവസത്തെ പ്രധാന ആകര്‍ഷണം. ആറ് മാളുകളിലായി 25 മുതല്‍ 90 ശതമാനം വരെയാണ് ഡിസ്കൗണ്ട് ലഭിക്കുക. ഡിസംബര്‍ 26ന് ഉച്ച മുതല്‍ അര്‍ദ്ധരാത്രി വരെയാണ് ഈ വ്യാപാരോത്സവം.

സൂപ്പര്‍ സെയിലില്‍ പങ്കെടുക്കുന്ന സ്റ്റോറുകളില്‍ നിന്ന് 300 ദിര്‍ഹത്തിന് മുകളില്‍ വിലയുള്ള സാധനങ്ങള്‍ വാങ്ങുന്നവരെ ഉള്‍പ്പെടുത്തി നറുക്കെടുപ്പുമുണ്ടാകും. 25 പേര്‍ക്ക് 10,000 ദിര്‍ഹത്തിന്റെ വീതമുള്ള ഡിസ്‍കൗണ്ട് കാര്‍ഡുകളാണ് നറുക്കെടുപ്പില്‍ സമ്മാനം. മാള്‍ ഓഫ് എമിറേറ്റ്സ്, മിര്‍ദിഫ് സിറ്റി സെന്റര്‍, ദേറ സിറ്റി സെന്റര്‍, മിഐസം സിറ്റി സെന്റര്‍,  അല്‍ ബര്‍ഷ സിറ്റി സെന്റര്‍, സിന്ദഗ സിറ്റി സെന്റര്‍ എന്നിവയാണ് 12 മണിക്കൂര്‍ സൂപ്പര്‍ സെയിലില്‍ പങ്കെടുക്കുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ