മെഗാ ഡീൽസിന്റെ 500,000 ഖത്തർ റിയാൽ പ്രൈസ് ഡ്രോയ്ക്ക് ഇനി വെറും 3 ദിവസം

Published : Jul 28, 2025, 02:21 PM IST
Mega Deals

Synopsis

ഇതാണ് അവസരം: 90 വിജയികൾ, 500,000 ഖത്തർ റിയാൽ മൊത്തം ക്യാഷ് പ്രൈസുകൾ!

മെഗാ ഡീൽസ് ഗ്രാൻഡ് പ്രൈസ് ഡ്രോയിലേക്ക് ഇനി അധികം ദൂരമില്ല. 2025 ജൂലൈ 31-ന് നടക്കുന്ന ഡ്രോയിൽ 500,000 ഖത്തർ റിയാലാണ് മൊത്തം ക്യാഷ് പ്രൈസ് ആയി നേടാനാകുക. വെറും മൂന്നു ദിവസങ്ങളാണ് ഡ്രോയിലേക്ക് അവശേഷിക്കുന്നത്, പക്ഷേ ഉപയോക്താക്കൾക്ക് ഇപ്പോഴും ഡ്രോയിൽ പങ്കെടുക്കാം. ജൂലൈ 30-ന് രാത്രി 11.59 വരെ എൻട്രികൾ അനുവദിക്കും.

മെഗാ ഡീൽസിലൂടെ ഷോപ്പ് ചെയ്ത് ക്യാഷ് ഡ്രോയിലേക്ക് എൻട്രി ലഭിച്ചവരിൽ മൊത്തം 90 ഭാഗ്യശാലികൾക്കാണ് ആകർഷകമായ സമ്മാനങ്ങൾ നേടാൻ അവസരം. ഒരു വിജയി ഗ്രാൻഡ് പ്രൈസ് ആയ 250,000 ഖത്തർ റിയാൽ സ്വന്തമാക്കും. രണ്ടാമത്തെ ഭാഗ്യശാലി 100,000 ഖത്തർ റിയാലും മൂന്നാമത് എത്തുന്നയാൾ 25,000 ഖത്തർ റിയാലും നേടും. രണ്ട് അധിക വിജയികൾ 10,000 ഖത്തർ റിയാൽ വീതം നേടും. അഞ്ച് വിജയികൾക്ക് 5,000 ഖത്തർ റിയാലും 80 പേർ 1,000 ഖത്തർ റിയാലും വീതം നേടും.

വിജയിക്കാനുള്ള സാധ്യതകൾ ഉപയോക്താക്കൾക്ക് കൂട്ടാം. ഇതിനായി മെഗാ ഡീൽസ് പ്രത്യേക എഡിഷൻ ബണ്ടിലുകൾ നൽകുന്നുണ്ട്. പോപ്പുലർ ബണ്ടിലുകളും അധിക ടിക്കറ്റുകളും ഇതിലൂടെ സമ്മാനങ്ങളിലേക്ക് ഉപയോക്താക്കളെ കൂടുതൽ അടുപ്പിക്കും. പ്രത്യേകം തെരഞ്ഞെടുത്ത ബണ്ടിലുകളാണ് ഇവ. ഇതിൽ തെർമ്മൽ ബോട്ടിലുകൾ, ടോട്ട് ബാഗ്, വെയ്സ്റ്റ് ബാഗ്, കീ ചെയിൻ, കോസ്റ്റർ, പെൻസിൽ തുടങ്ങിയവയാണ് ഉണ്ടാകുക.

മെഗാ ഡീൽസിലെ ഓരോ പർച്ചേസിനും ഉപയോക്താക്കൾക്ക് ഓട്ടോമാറ്റിക് ആയി ഡ്രോയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. കൂടുതൽ ഷോപ്പ് ചെയ്താൽ കൂടുതൽ ഫ്രീ എൻട്രികൾ ലഭിക്കും. ഇത് സ്വാഭാവികമായും 500,000 ഖത്തർ റിയാലെന്ന വമ്പൻ സമ്മാനത്തുകയിൽ ആവേശകരമായ ക്യാഷ് പ്രൈസുകൾ ലഭിക്കാനുള്ള അവസരവും നൽകും.

ഡ്രോയിൽ പങ്കെടുക്കാൻ മൈ ക്യു ട്രേഡിങ് ഷോറൂമിൽ നേരിട്ട് എത്തി ഷോപ്പ് ചെയ്യാം. സിറ്റി ഹൈപ്പറിൽ എത്തിയാൽ മെഗാ ഡീൽസ് അക്കൗണ്ട് ക്രെഡിറ്റ് ടോപ് അപ്പ് ചെയ്യാം. ഇത് എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമാണ്. തെരഞ്ഞെടുത്ത ലുലു ഹൈപ്പർമാർക്കറ്റുകളിലെ മെഗാ ഡീൽസ് ബൂത്തുകളിലെത്തിയും പർച്ചേസ് നടത്താം. വ്യാഴം മുതൽ ശനി വരെ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയാണ് ഈ സേവനം.

500,000 ഖത്തർ റിയാലിന്റെ ഗ്രാൻഡ് ഡ്രോ വ്യാഴാഴ്ച്ച പൂർത്തിയാകുമെങ്കിലും ഇനി വരുന്ന ഡ്രോകൾക്കായി ഉപയോക്താക്കൾക്ക് പർച്ചേസ് തുടരാം. സുരക്ഷിതമായി നിങ്ങളുടെ ഷോപ്പിങ്ങിന് പണം നൽകാൻ മെഗാ ഡീൽസ് വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവിടങ്ങളിലും Ooredoo Pay ഉപയോഗിക്കാം.

വലിയ സമ്മാനങ്ങൾ നേടാനുള്ള അവസരം നഷ്ടമാക്കരുതേ! കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം www.megadeals.qa അല്ലെങ്കിൽ ഡൗൺലോഡ് ചെയ്യൂ മെഗാ ഡീൽസ് ആപ്പ് (ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യം).

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത
29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ