ഒമാനിലെ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മെഗാ ക്വിസ് മത്സരം

By Web TeamFirst Published Mar 10, 2019, 1:28 AM IST
Highlights

അഞ്ച് മുതൽ എട്ടാം ക്ലാസ്സു വരെയുള്ള വിദ്യാർഥികൾ ജൂനിയർ വിഭാഗത്തിലും, ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ സീനിയർ വിഭാഗത്തിലുമാണ് ഉൾപ്പെടുക. സ്കൂൾ തലത്തിൽ നടക്കുന്ന പ്രാഥമിക തല മത്സരം ഏപ്രിൽ അഞ്ചിനും രണ്ടാമത്തേത് ഏപ്രിൽ ആറിനും നടക്കും

മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾക്കായി മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യൻ സ്കൂൾ ബോർഡിന്റെ നേതൃത്വത്തിലുളള മത്സരം അടുത്തമാസമാണ് നടക്കുക. ജൂനിയർ , സീനിയർ എന്നി രണ്ടു വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ ഒരുക്കിയിരിക്കുന്നത്.

അഞ്ച് മുതൽ എട്ടാം ക്ലാസ്സു വരെയുള്ള വിദ്യാർഥികൾ ജൂനിയർ വിഭാഗത്തിലും, ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ സീനിയർ വിഭാഗത്തിലുമാണ് ഉൾപ്പെടുക. സ്കൂൾ തലത്തിൽ നടക്കുന്ന പ്രാഥമിക തല മത്സരം ഏപ്രിൽ അഞ്ചിനും രണ്ടാമത്തേത് ഏപ്രിൽ ആറിനും നടക്കും.

ഓരോ സ്കൂളിൽ നിന്നും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന ടീമുകളെ ഉൾപ്പെടുത്തിയുള്ള മെഗാ പ്രിലിമിനറി മത്സരം ഏപ്രിൽ 11 നും ഫൈനൽ മത്സരം ഏപ്രിൽ 12 ന് ഖുറം സിറ്റി ആംഫി തിയേറ്ററിലും നടക്കും. പങ്കെടുക്കുവാൻ താല്‍പര്യമുള്ള വിദ്യാർഥികൾ ഈ മാസം 21 ന് മുൻപ് ദാർസൈറ് സ്കൂളിന്‍റെ വെബ് സൈറ്റിൽ നൽകിയിട്ടുള്ള ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ബംഗളൂരുവിൽ നിന്നുമുള്ള വിനയ് മുതലിയാർ ആണ് ക്വിസ് മാസ്റ്റർ

click me!