സ്‌നാപ്ചാറ്റ് വഴി ലഹരിമരുന്ന് വില്‍പ്പന; രണ്ട് യുവാക്കള്‍ സൗദിയില്‍ അറസ്റ്റില്‍

By Web TeamFirst Published Apr 27, 2021, 12:30 PM IST
Highlights

പ്രതികള്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

റിയാദ്: സ്‌നാപ്ചാറ്റ് വഴി ലഹരിമരുന്ന് വില്‍പ്പന നടത്തിയ രണ്ട് യുവാക്കള്‍ സൗദി അറേബ്യയില്‍ അറസ്റ്റില്‍. സ്വദേശി യുവാക്കളാണ് റിയാദില്‍ അറസ്റ്റിലായത്. 

നിരോധിത ലഹരി വസ്തുക്കളും ഹാഷിഷും സ്‌നാപ്ചാറ്റ് വഴി വില്‍പ്പന നടത്തിയ രണ്ടംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ വക്താവ് ക്യാപ്റ്റന്‍ മുഹമ്മദ് അല്‍നജീദി അറിയിച്ചു. പ്രതികള്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളുടെ പക്കല്‍ നിന്ന് 310 ലഹരി ഗുളികകളും ഹാഷിഷും കണ്ടെത്തി. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ക്യാപ്റ്റന്‍ മുഹമ്മദ് അല്‍നജീദി അറിയിച്ചു. 
 

click me!