സൗദിയിൽ വാഹനാപകടം ; മൂന്നു മലയാളികൾ മരിച്ചു

Published : Feb 09, 2019, 05:57 PM IST
സൗദിയിൽ വാഹനാപകടം ; മൂന്നു മലയാളികൾ മരിച്ചു

Synopsis

ദമാമിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പാലക്കാട് സ്വദേശി ഫിറോസ് ഖാൻ, മുവാറ്റുപുഴ സ്വദേശി അനിൽ തങ്കപ്പൻ, തിരുവനന്തപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്.

ദമാം: സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ അബ്‌ഖൈക്കിൽ വെച്ചു ഇന്നലെ വൈകുന്നേരം ഉണ്ടായ വാഹനാപകടത്തിലാണ് മൂന്നു മലയാളിൽ മരിച്ചത്. ദമാമിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പാലക്കാട് സ്വദേശി ഫിറോസ് ഖാൻ, മുവാറ്റുപുഴ സ്വദേശി അനിൽ തങ്കപ്പൻ, തിരുവനന്തപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രെയിലറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മൂന്നുപേരും അപകട സ്ഥലത്തുവെച്ചുതന്നെ മരിച്ചു.
ദമാമിൽ നിന്ന് ഇവർ അൽഹസയിലേക്കു പോകുമ്പോഴായിരുന്നു അപകടം. മൂന്നു പേരുടെയും മൃതദേഹങ്ങൾ അൽഹസ കിംഗ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരൊറ്റ വാട്സാപ്പ് സന്ദേശം ഏറ്റെടുത്തപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ 9 ലക്ഷം; ഉത്തരേന്ത്യക്കായി 3000 കമ്പിളി പുതപ്പുകൾ കൈമാറി റിയാദ് കെഎംസിസി
സൗദിയിൽ ഒരാഴ്ചയ്ക്കിടെ 18,054 പ്രവാസികൾ പിടിയിൽ, തൊഴിൽ, വിസ നിയമലംഘനം; കർശന പരിശോധന