മിഡിൽസെക്സ് യൂണിവേഴ്സിറ്റി - യു.കെ ഡിഗ്രി നേടാം, ദുബായ് നഗരത്തിൽ പഠിക്കാം, ഗ്ലോബൽ കരിയർ തുടങ്ങാം

Published : Nov 20, 2025, 10:13 AM IST
MDX Dubai

Synopsis

ലോകോത്തര കരിയർ ലക്ഷ്യമിടുന്ന മലയാളി വിദ്യാർത്ഥികൾക്ക് യോജിച്ച വിദേശ വിദ്യാഭ്യാസ ഡെസ്റ്റിനേഷനാണ് ദുബായ്. ദുബായിലെ മിഡിൽസെക്സ് യൂണിവേഴ്സിറ്റി സുരക്ഷ, താങ്ങാവുന്ന ചെലവിലുള്ള വിദ്യാഭ്യാസം, ആഗോള കരിയർ എന്നിവ വാഗ്ദാനം ചെയ്യുന്നു.

വിദേശത്ത് പോയി ഉന്നതപഠനത്തിന് ശ്രമിക്കുന്ന മലയാളികളുടെ എണ്ണം കൂടിവരികയാണ്. കുടിയേറ്റം മാത്രമല്ലാതെ, ഒരു ഗ്ലോബൽ കരിയർ എന്ന സ്വപ്നം കാണുന്നവരെ കുഴപ്പിക്കുന്ന ഒന്നാണ് കൃത്യമായി എങ്ങനെ ഒരു വിദേശ സർവകലാശാല തെരഞ്ഞെടുക്കുമെന്നത്.

ആഗോളതലത്തിൽ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും രാജ്യങ്ങളും തെരഞ്ഞെടുക്കുമ്പോൾ രണ്ട് കാര്യങ്ങളാണ് പൊതുവെ ശ്രദ്ധിക്കേണ്ടത്. ഒന്ന്, ബിരുദം നൽകുന്ന സർവകലാശാലയുടെ മികവ്. രണ്ട്, തൊഴിൽ വിപണിയുടെ മൂല്യം.

ദുബായ് നഗരം മലയാളികൾക്ക് പരിചിതമാണ്. ഈ അടുത്ത കാലത്ത് വിദ്യാഭ്യാസത്തിനുള്ള മികവിന്റെ പേരിലും ദുബായ് അറിയപ്പെടുന്നു. ഇന്ത്യയിൽ നിന്നുള്ളവർക്ക് മറ്റു വിദേശ വിദ്യാഭ്യാസ ഡെസ്റ്റിനേഷനുകളേക്കാൾ അടുത്താണ് എന്നത് മാത്രമല്ല ദുബായ് നഗരത്തെ വ്യത്യസ്തമാക്കുന്നത്. ആഗോളതലത്തിൽ മൂല്യമുള്ള ബിരുദ പ്രോഗ്രാമുകൾ, മികച്ച അടിസ്ഥാന സൗകര്യം, കരിയർ തുടങ്ങാനുള്ള അനന്തസാധ്യതകൾ എന്നിവ ദുബായ് നഗരത്തെ വ്യത്യസ്തമാക്കുന്നു.

വിദേശത്ത് നിന്നുള്ള മികച്ച ഒരു ബിരുദം ആഗ്രഹിക്കുന്നവർക്ക് യോജിച്ച സ്ഥലമാണ് ദുബായ്. ഇപ്പോഴാണെങ്കിൽ ആഗോളതലത്തിൽ അംഗീകരിച്ച യു.കെ ബിരുദ പ്രോഗ്രാമുകൾ ദുബായിൽ ചെയ്യാനുമാകും. ഉടൻ ആരംഭിക്കുന്ന ജനുവരി 2026 ഇൻടേക്ക്, അടുത്ത അക്കാദമിക വർഷംവരെ കാത്തിരിക്കാതെതന്നെ ദുബായിൽ ഉന്നതപഠനത്തിനുള്ള അവസരമാണ്.

ദുബായിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് യോജിച്ച ഒരു ചോയ്സാണ് മിഡിൽസെക്സ് യൂണിവേഴ്സിറ്റി ദുബായ്. ഗുണമേന്മയുള്ള പ്രോഗ്രാമുകൾ, സുരക്ഷ, സാമ്പത്തികമായി അധികം ബുദ്ധിമുട്ടിക്കാത്ത പ്രോഗ്രാമുകൾ, ആഗോള കരിയർ സാധ്യതകൾ എന്നിവ സർവകലാശാലയെ വ്യത്യസ്തമാക്കുന്നു.

ലണ്ടനിലെ വിഖ്യാതമായ മിഡിൽസെക്സ് സർവകലാശാലയുടെ അന്താരാഷ്ട്ര ക്യാംപസാണ് മിഡിൽസെക്സ് യൂണിവേഴ്സിറ്റി ദുബായ് (Middlesex University (MDX) Dubai). ലണ്ടനിലെ സർവകലാശാല ക്യാംപസിന് സമാനമായ അക്കാദമിക് അന്തരീക്ഷവും മൂല്യമുള്ള പ്രോഗ്രാമുകളും നൽകുന്നതിനൊപ്പംതന്നെ ദുബായ് പോലെ ഒരു ആഗോള സാമ്പത്തിക ഹബ്ബിൽ പഠിക്കാനുള്ള അവസരവും ഇത് നൽകുന്നു.

ആഗോളമൂല്യമുള്ള ഒരു യു.കെ ഡിഗ്രി

ബ്രിട്ടീഷ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനമായ റിസർച്ച്, വ്യവസായമേഖലകളിലെ പ്രാമുഖ്യം, അക്കാദമിക മികവ് എന്നിവയാണ് എം.ഡി.എക്സ് ദുബായ് പിന്തുടരുന്നത്. ലണ്ടനിൽ നൽകുന്ന അതേ ബിരുദം തന്നെയാണ് ദുബായ് വിദ്യാർത്ഥികൾക്കും ലഭിക്കുക. ഇത് ലോകത്ത് എവിടെയും ജോലി ചെയ്യാൻ അവരെ സജ്ജരാക്കുന്നു.

ഒരു വിദേശ ബിരുദം എന്നത് ദീർഘകാല മൂല്യമായാണ് ഇന്ത്യയിലെ രക്ഷിതാക്കളും വിദ്യാർത്ഥികളും കാണുന്നത്. ഇതിന് യോജിച്ച ചോയ്സാണ് എം.ഡി.എക്സ് ദുബായ്. യു.കെ ബിരുദം യു.എ.ഇ, യു.കെ, ഇന്ത്യ, യൂറോപ്പ് തുടങ്ങിയ എവിടെയും നിങ്ങൾക്കൊരു മികച്ച ജോലി ഉറപ്പാക്കുന്നു. വളരെ മത്സരാധിഷ്ഠിതമായ തൊഴിൽ വിപണിക്കായി ഇത് വിദ്യാർത്ഥികളെ ഒരുക്കുന്നു.

2026 ജനുവരി മുതൽ വിദ്യാർത്ഥികൾക്ക് സർവകലാശാലയിലെ ലോകോത്തര പ്രോഗ്രാമുകളിൽ മിഡ് ഇയർ പോയിന്റ് മുതൽ ചേരാം.

ദുബായ്: വിദ്യാഭ്യാസത്തിലൂടെ അവസരങ്ങൾ

ദുബായ് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികകേന്ദ്രങ്ങളിൽ ഒന്നാണ്. മൾട്ടിനാഷണൽ കമ്പനികൾ, ടെക് ഭീമന്മാർ, സാമ്പത്തിക സ്ഥാപനങ്ങൾ, മാധ്യമങ്ങൾ, ലോജിസ്റ്റിക്സ് ഹബ്ബുകൾ, ഇന്നോവേഷൻ ആക്സിലറേറ്ററുകൾ എന്നിങ്ങനെ അവസരങ്ങളുടെ പറുദീസയാണ് ദുബായ്. വിദ്യാർത്ഥികൾക്ക് പഠിക്കാനും യഥാർത്ഥ ലോകത്തിന്റെ അനുഭവം മനസ്സിലാക്കാനും ഇത് സഹായിക്കും.

വിദ്യാർത്ഥികൾ ദുബായ് ഉപയോഗപ്പെടുന്നത്:

• ആഗോള കമ്പനികളിൽ ഇന്റേൺഷിപ്

• ഇന്ത്യൻ സമൂഹം, നാടിന്റെ അടുപ്പം നൽകും

• സുരക്ഷിതമായ, മോഡേൺ ആയ, വിദ്യാർത്ഥി സൗഹൃദ ക്യാംപസ്

• ശമ്പളത്തിന് നികുതി നൽകേണ്ട

• ശക്തമായ തൊഴിൽ വിപണി

മുകളിൽ പറഞ്ഞ കാര്യങ്ങൾ എം.ഡി.എക്സ് വിദ്യാർത്ഥികൾക്ക് തൊഴിൽദാതാക്കളുമായി കണക്റ്റ് ചെയ്യാനും അതിലൂടെ നെറ്റ് വർക്കുകൾ സൃഷ്ടിക്കാനും പഠനകാലത്ത്തന്നെ സഹായിക്കും.

ഉയർന്ന വളർച്ചയുള്ള കരിയറിന് പ്രത്യേകം ശ്രദ്ധ

ഭാവിയെ നിർണയിക്കുന്ന തൊഴിൽ മേഖലകളിലാണ് എം.ഡി.എക്സ് ദുബായ് ശ്രദ്ധ കൊടുക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിസിനസ് അനലിറ്റിക്സ്, സൈബർസെക്യൂരിറ്റി, മീഡിയ, സൈക്കോളജി, നിയമം എന്നിവയിൽ പ്രോഗ്രാമുകളുണ്ട്. അന്താരാഷ്ട്ര ഫാക്കൽറ്റികളുടെ ക്ലാസ്സുകൾ, ഇൻഡസ്ട്രി പാർട്ണർമാർ നൽകുന്ന ഉൾക്കാഴ്ച്ച എന്നിവ വിദ്യാർത്ഥികൾക്ക് മുതൽക്കൂട്ടാകും.

ലൈവ് പ്രോജക്ടുകൾ, ഇന്റേൺഷിപ്പുകൾ, മത്സരങ്ങൾ, ദുബായിലും പുറത്തുമുള്ള കമ്പനികളുമായി കൊളാബൊറേഷനുകൾ എന്നിവ സാധ്യമാണ്. 2026 ജനുവരി ഇൻടേക്കിൽ പ്രോഗ്രാമുകളിൽ എൻറോൾ ചെയ്യുന്നവർക്ക് വളരെ നേരത്തെ തന്നെ ഈ പ്രാക്റ്റിക്കൽ പരിചയസമ്പത്ത് നേടാനുള്ള അവസരമാണ് ലഭിക്കുന്നത്.

താങ്ങാവുന്ന, പ്രാപ്യമായ കോഴ്സുകൾ, നാടിനോട് അടുത്ത്

ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വളരെ പ്രായോഗികമായ ചോയ്സാണ് ദുബായ്. കാരണം വളരെ ചെറിയ ദൂരത്തിലുള്ള വിമാനയാത്രയിൽ ദുബായിൽ എത്താം. താമസിക്കാനുള്ള ചെലവുകൾ മിതമാണ്. പ്രോഗ്രാമുകൾക്കുള്ള ഫീസ് ഫ്ലെക്സിബിളായി അടയ്ക്കാം. മിടുക്കരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്. ഒപ്പം യു.കെയിൽ പഠിക്കുന്ന അതേ ഗുണമേന്മയോടെ അതേ കോഴ്സുകൾ അധികച്ചെലവില്ലാതെ തന്നെ ദുബായിൽ പഠിക്കാനുമാകും.

ക്യാംപസ് ജീവിതം ആസ്വദിക്കാം

വിദ്യാർത്ഥികൾക്ക് മികച്ച ക്യാംപസ് അനുഭവമാണ് എം.ഡി.എക്സ് ദുബായ് നൽകുന്നത്. കായിക ഇനങ്ങൾ, സോഷ്യൽ ക്ലബ്ബുകൾ, കൾച്ചറൽ പരിപാടികൾ, ഹാക്കത്തോണുകൾ, സംരംഭകത്വ ഷോക്കേസുകൾ തുടങ്ങി നിരവധി പരിപാടികൾ കുട്ടികൾക്കായി നടത്തുന്നുണ്ട്.

ക്യാംപസ് അന്തരീക്ഷം ക്രിയാത്മകത, നേതൃപാടവം, ജീവിതകാലം നീണ്ടുനിൽക്കുന്ന സുഹൃത്ത്ബന്ധങ്ങൾ എന്നിവയ്ക്ക് രൂപം നൽകും. ജനുവരി മാസം ക്യാംപസിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് നേരിട്ട് സമ്പൂർണമായും സജ്ജമായ ക്യാംപസ് ആസ്വദിക്കാം. ആദ്യ ദിനം മുതൽ തന്നെ എം.ഡി.എക്സ് വിദ്യാർത്ഥിസമൂഹത്തിന്റെ ഭാഗവുമാകാം.

ആഗോള കരിയറിന്റെ ആദ്യ ചുവട്

എം.ഡി.എക്സ് നൽകുന്ന അവസരങ്ങൾ അനന്തമാണ്. ഇവിടെ നിന്നും പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾ യു.എ.ഇയിലെ മുൻനിര കമ്പനികളിൽ ജോലി ചെയ്യുന്നു. കൂടാതെ യൂറോപ്പിലെയും ഏഷ്യയിലെയും മൾട്ടിനാഷണൽ കമ്പനികളുടെ ഭാഗമാകുന്നു. എമേർജിങ് ടെക് മേഖലയിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നവരും നിരവധി. സർക്കാർ, എൻ.ജി.ഒ, കൺസൾട്ടിങ് എന്നിങ്ങനെ മേഖലകളിലും നിരവധി വിദ്യാർത്ഥികൾ കരിയർ തുടങ്ങുന്നു.

ആഗോള വിദ്യാഭ്യാസവും അവസരവും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നൽകാനാകുന്നു എന്നിടത്താണ് എം.ഡി.എക്സ് ദുബായ് വേറിട്ടു നിൽക്കുന്നത്. ഇതിന് ഏറ്റവും മികച്ച അവസരമാണ് 2026 ജനുവരി മാസത്തെ ഇൻടേക്ക്.

ജനുവരി 2026 ഇൻടേക്കിനായി ഇപ്പോൾ അപേക്ഷിക്കാം.

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ലഭ്യമായ ഗ്രാന്റുകളും സ്കോളർഷിപ്പുകളും അറിയാൻ സന്ദർശിക്കാം www.mdx.ac.ae/january

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം