
മഹാനഗരമായ ദുബായ് ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാകും. ആധുനികതയുടെ മുഖമായ നഗരത്തിന്റെ വളർച്ചപോലെ ത്വരിത വേഗത്തിലാണ് ദുബായുടെ പ്രൊഫഷണൽ ലാൻസ്കേപ് മാറുന്നത്. മികച്ച കരിയർ കെട്ടിപ്പടുക്കാനും തൊഴിൽ വിപണിയിൽ മുന്നിലെത്താനും ആഗ്രഹിക്കുന്ന നിരവധി മിടുക്കരുണ്ട് നിങ്ങൾക്ക് ചുറ്റും. ഇവരെയെല്ലാം മറികടന്നു വേണം നിങ്ങളുടെ സ്വപ്നത്തിലെത്താൻ. അതിന് സഹായിക്കുന്ന തീരുമാനങ്ങളിൽ ഏറ്റവും മികച്ചത് ഒരു പോസ്റ്റ്ഗ്രാജുവേറ്റ് ഡിഗ്രിയാണ്.
കരിയറിൽ വേഗത്തിൽ മുന്നിലെത്താൻ പോസ്റ്റ്ഗ്രാജുവേറ്റ് ബിരുദം നിങ്ങളെ സഹായിക്കും. നിങ്ങൾ ഗ്രാജുവേഷൻ പൂർത്തിയാക്കി ഒരു സ്വപ്ന കരിയർ ലക്ഷ്യമിടുന്നയാളായാലും കോർപ്പറേറ്റ് മേഖലയിൽ ഇപ്പോൾ തന്നെ തിളങ്ങുന്ന പ്രൊഫഷണൽ ആയാലും പോസ്റ്റ്ഗ്രാജുവേറ്റ് ബിരുദം ഒരു മുതൽക്കൂട്ടാണ്. എന്തുകൊണ്ടെന്ന് നമുക്ക് പരിശോധിക്കാം.
ആഴത്തിൽ പഠിക്കാം, സ്പെഷ്യലൈസ് ചെയ്യാം
അതത് മേഖലകളിലെ വൈദഗ്ധ്യം വളർത്താനും ആഴത്തിൽ പഠിക്കാനും പോസ്റ്റ്ഗ്രാജുവേറ്റ് ബിരുദം നിങ്ങളെ സഹായിക്കും. ഹ്യൂമൻ റിസോഴ്സസ്, ബിസിനസ്, ഐ.ടി വിഷയങ്ങളിൽ അണ്ടർഗ്രാജുവേറ്റ് വർഷങ്ങളിൽ പഠിച്ചതിനെക്കാൾ ആഴത്തിൽ വിഷയങ്ങൾ മനസ്സിലാക്കാൻ പ്രാപ്തരാക്കും. അറിവാണല്ലോ പ്രധാനം. കൂടുതൽ അറിയുന്നത് സ്വാഭാവികമായും കൂടുതൽ മികച്ച അവസരങ്ങളും ഉറപ്പാക്കും.
മാറുന്ന തൊഴിൽ അന്തരീക്ഷത്തിനായി തയാറെടുക്കാം
മാർക്കറ്റ് ട്രെൻഡുകളും ടെക്നോളജി വികാസവും ബിസിനസ് ലോകത്തെ അതിവേഗം മാറ്റിമറിക്കുകയാണ്. ഈ മാറ്റങ്ങൾക്ക് ചേരുന്ന അറിവും സ്കില്ലുകളും നൽകുന്ന പോസ്റ്റ്ഗ്രാജുവേറ്റ് പ്രോഗ്രാമുകൾ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. മാറ്റങ്ങൾക്ക് അനുസരിച്ച് സ്വയം പാകപ്പെടുത്താൻ സഹായിക്കുന്ന പ്രോഗ്രാമുകൾ ഐ.ടി പോലെയുള്ള മേഖലകളിൽ മുന്നേറാനുള്ള സഹായം നൽകും. മിഡിൽസെക്സ് യൂണിവേഴ്സിറ്റി ദുബായ് നൽകുന്ന കമ്പ്യൂട്ടർ എൻജിനീയറിങ്, ഇൻഫോർമാറ്റിക്സ് പ്രോഗ്രാമുകൾ രാജ്യത്തെ ഏറ്റവും മികച്ചവയാണ്. ലോകത്തെ എല്ലാ മേഖലകളിലും നിന്നുള്ള വിദ്യാർത്ഥികളെ ഈ പ്രോഗ്രാം ഒരുമിപ്പിക്കുന്നു.
നെറ്റ് വർക്കിങ് അടുത്ത അവസരത്തിലേക്കുള്ള വാതിൽ
നെറ്റ് വർക്കിങ്ങിന് അനുകൂലമായ പോസ്റ്റ്ഗ്രാജുവേറ്റ് പ്രോഗ്രാമുകളാണ് കരിയറിലെ വളർച്ചയ്ക്ക് ആവശ്യം. സമാനസ്വഭാവക്കാരെ കണ്ടെത്താം, ഇൻഡസ്ട്രി ലീഡർമാരുടെ ക്ലാസ്സുകളുടെ ഭാഗമാകാം, വിദഗ്ധരായ ഫാക്കൽറ്റിക്ക് കീഴിൽ പഠിക്കാം എന്നിവ വലിയ നേട്ടമാണ്. ഇത്തരം നെറ്റ് വർക്കിങ് അവസരങ്ങൾ വഴി മെന്റർഷിപ്പ്, കൊളാബൊറേഷൻ, ജോലി സാധ്യതകൾ ഉറപ്പിക്കാം. മിഡിൽസെക്സ് യൂണിവേഴ്സിറ്റി ദുബായിയുടെ കാര്യം എടുത്താൽ ലോകത്തിലെ വമ്പൻ കമ്പനികളുമായി സുദീർഘമായ ബന്ധമാണുള്ളത്. ഡെൽ, മൈക്രോസോഫ്റ്റ്, സിസ്കോ, ഐ.ബി.എം എന്നിങ്ങനെ നീളുന്നു ഈ കമ്പനികളുടെ നിര.
പ്രോബ്ലം സോൾവിങ് സ്കില്ലുകൾ മെച്ചപ്പെടുത്താം
കോർപ്പറേറ്റ് ലോകത്തെ കുരുക്കുകൾ അഴിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നുമുണ്ട് മിഡിൽസെക്സ് യൂണിവേഴ്സിറ്റി ദുബായ്. അഡ്വാൻസ്ഡ് പ്രോബ്ലം സോൾവിങ് സ്കില്ലുകൾ നേടാൻ റിയൽ-വേൾഡ് കേസ് സ്റ്റഡി, പ്രോജക്റ്റുകൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. പ്രാക്റ്റിക്കൽ സംഭവങ്ങളിൽ തിയററ്റിക്കൽ ജ്ഞാനം പ്രയോജനപ്പെടുത്താനുള്ള പരിശീലനവുമുണ്ട്. ഇന്നത്തെ തൊഴിൽ വിപണിയിൽ വളരെ ഡിമാൻഡുള്ള ഒന്നാണ് ക്രിട്ടിക്കൽ തിങ്കിങ്, പ്രോബ്ലം സോൾവിങ് കഴിവുകൾ എന്നിവ.
ആഗോള പൗരനാകാം
അന്താരാഷ്ട്ര ആഭിമുഖ്യമുള്ള പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്സുകൾ തെരഞ്ഞെടുക്കുന്നത് വൈവിധ്യപൂർണമായ സാഹചര്യങ്ങളും വ്യത്യസ്തമായ കാഴ്ച്ചപ്പാടുകളും പഠിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നു. മൾട്ടിനാഷണൽ എന്നതാണല്ലോ നിലവിലെ ബിസിനസ് സാഹചര്യങ്ങൾ. ഈ അവസരത്തിൽ പ്രത്യേകം പരിശീലനത്തിന് അന്താരാഷ്ട്ര ഫോക്കസ് ഉള്ള പ്രോഗ്രാമുകൾ തെരഞ്ഞെടുക്കണം. ദുബായ് ലോകത്തിലെ തന്നെ ഏറ്റവും വൈവിധ്യ പൂർണമായ സംസ്കാരങ്ങളുടെ സമന്വയമാണ്. ലോകത്തെ മറ്റെല്ലാ പ്രധാന നഗരങ്ങളും ഹബ്ബുകളുമായും ദുബായ് ബന്ധപ്പെട്ട് കിടക്കുന്നു. ഇതിന്റെയെല്ലാം കേന്ദ്രമാകാനുള്ള അവസരമാണ് മിഡിൽസെക്സ് യൂണിവേഴ്സിറ്റി ദുബായ് നൽകുന്നത്.
നിങ്ങളാകും, അടുത്ത ലീഡർ
ലീഡർഷിപ് വളർത്തൽ പോസ്റ്റ്ഗ്രാജുവേറ്റ് പ്രോഗ്രാമുകൾ പ്രത്യേകം ശ്രദ്ധ നൽകേണ്ട ഒന്നാണ്. ഇവ പ്രോഗ്രാം മോഡ്യൂളുകളുടെ ഭാഗവുമാണ്. ടീം മാനേജ്മെന്റ്, ലീഡർഷിപ് സ്റ്റൈൽ, അതത് മേഖലകളിലെ സങ്കീർണമായ വിഷയങ്ങളെ വൈദഗ്ധ്യത്തോടെ നേരിടാനുള്ള പരിശീലനം എന്നിവ മോഡ്യൂളുകൾ നൽകുന്നു. എച്ച്.ആർ മാനേജ്മെന്റ് പോലെയുള്ള റോളുകളിൽ ഇത് വളരെ ആവശ്യമായ സ്കിൽ ആണ്. ഇത് അറിവും എക്സ്പീരിയൻസും ലഭിക്കുന്നവർക്ക് മാത്രമേ കൃത്യമായി ചെയ്യാനാകൂ.
പോസ്റ്റ്ഗ്രാജുവേറ്റ് ഡിഗ്രി ഒരു ബുദ്ധിമുട്ടേറിയ തീരുമാനമാണെന്ന് ചിന്തിക്കുന്നവർ മനസ്സിലാക്കേണ്ടത് കരിയറിലെ ഉയർച്ചയ്ക്ക് വളരെ ഉപകാരപ്പെടുന്ന ഒരു പ്രോഗ്രാമാണിത് എന്നതാണ്. ഹ്യൂമൻ റിസോഴ്സ്, ബിസിനസ്, ഐ.ടി എന്നിങ്ങനെ പ്രധാന മേഖലകളിലെല്ലാം ഇത് മുന്നേറാൻ നിങ്ങളെ സഹായിക്കും. കരിയറിലെ അവസരങ്ങൾ ഉയർത്താനുള്ള തന്ത്രപരമായ ഒരു നിക്ഷേപമായി പോസ്റ്റ്ഗ്രാജുവേറ്റ് ഡിഗ്രിയെ കാണാം. മറ്റുള്ളവരെക്കാൾ ഒരു ചുവട് മുന്നിൽ നിൽക്കാൻ പോസ്റ്റ്ഗ്രാജുവേറ്റ് ഡിഗ്രിയിലൂടെ കഴിയും.
2024 ജനുവരിയിലേക്കുള്ള പോസ്റ്റ്ഗ്രാജുവേറ്റ് ഡിഗ്രി അഡ്മിഷനുകൾ മിഡിൽസെക്സ് യൂണിവേഴ്സിറ്റിയിൽ ആരംഭിച്ചിട്ടുണ്ട്. സ്കോളർഷിപ്പ്, ഗ്രാന്റുകളും നേടാം. കൂടുതൽ അറിയാൻ സന്ദർശിക്കൂ - www.mdx.ac.ae/january
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam