ബോളിവുഡ് ഗായകന്‍ മിക സിങിനെ അബുദാബി ജയിലിലടച്ചു

By Web TeamFirst Published Dec 8, 2018, 11:58 AM IST
Highlights

കേസ് കോടതിയെത്തുമ്പോള്‍ ഹാജരാക്കാമെന്ന് ഇന്ത്യന്‍ എംബസി ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് മിക സിങിനെ അബുദാബി പൊലീസ് വിട്ടയച്ചത്. തുടര്‍ന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ തുടങ്ങിയപ്പോള്‍ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ തിരികെ എത്തിക്കുകയായിരുന്നുവെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.

അബുദാബി: ലൈംഗിക പീഡന പരാതിയില്‍ യുഎഇയില്‍ അറസ്റ്റിലായ ബോളിവുഡ് ഗായകന്‍ മിക സിങിനെ അബുദാബി ജയിലില്‍ എത്തിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ അറസ്റ്റിലായ മിക സിങിനെ പീന്നീട് ഇന്ത്യന്‍ എംബസിയുടെ ഇടപെടിലിനൊടുവില്‍ വൈകുന്നേരം വിട്ടയച്ചിരുന്നു. ഇതിന് ശേഷമാണ് വെള്ളിയാഴ്ച വീണ്ടും ജയിലിലെത്തിച്ചത്.

കേസ് കോടതിയെത്തുമ്പോള്‍ ഹാജരാക്കാമെന്ന് ഇന്ത്യന്‍ എംബസി ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് മിക സിങിനെ അബുദാബി പൊലീസ് വിട്ടയച്ചത്. തുടര്‍ന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ തുടങ്ങിയപ്പോള്‍ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ തിരികെ എത്തിക്കുകയായിരുന്നുവെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു. എത്ര ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയെന്ന് വ്യക്തമല്ല. അധികൃതര്‍ വീണ്ടും ചോദ്യം ചെയ്തുവെന്നും കോടതി നടപടികള്‍ക്ക് ശേഷം ജയിലില്‍ എത്തിച്ചുവെന്നുമാണ് വിവരം.

17കാരിയായ ബ്രസീലിയന്‍ പെണ്‍കുട്ടിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചുവെന്ന പരാതിയിലായിരുന്നു അറസ്റ്റ്. ഒരു സംഗീത പരിപാടിക്കായി ദുബായിലെത്തിയ മിക സിങിനെ അവിടെ ദുബായില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം അബുദാബിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പരാതി ലഭിച്ചത് അബുദാബിയിലായിരുന്നതിനാലാണ് അവിടേക്ക് കൊണ്ടുപോയത്. വിവരം പുറത്തറിഞ്ഞതോടെ മോചന ശ്രമങ്ങളുമായി എംബസി അധികൃതരെത്തി. വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് മോചിപ്പിക്കാനായത്.

click me!