ഫ്രാന്‍സിലെ വേള്‍ഡ് മലയാളി ഫെഡറേഷന്‍റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത് എ കെ ബാലന്‍

By Web TeamFirst Published Jun 23, 2020, 5:25 PM IST
Highlights

ഡബ്ല്യൂഎംഎഫ് ഫ്രാന്‍സുമായുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ ഊഷ്മളമായ ബന്ധം ഭാവിയില്‍ എങ്ങനെയെല്ലാം ശക്തിപ്പെടുത്താമെന്ന് മന്ത്രി എ കെ ബാലന്‍ വിശദമാക്കി. ഫ്രാന്‍സിലെ വിദ്യാര്‍ത്ഥികളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുകയും ആവശ്യക്കാര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഡബ്ല്യൂഎംഎഫ് ഫ്രാന്‍സ് അസോസിയേഷന്‍റെ പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.

പാരിസ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഫ്രാന്‍സിന്‍റെ(ഡബ്ല്യൂഎംഎഫ്എഫ്) വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത് നിയമമന്ത്രി എ കെ ബാലന്‍. ഞായറാഴ്ച ഫേസ്ബുക്ക് ലൈവിലൂടെയാണ് മന്ത്രി ഡബ്ല്യൂഎംഎഫ് ഫ്രാന്‍സിന്‍റെ ആദ്യ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തത്. മലയാളം മിഷന്‍ പ്രോഗ്രാമിനെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍, വാര്‍ത്തകള്‍, അറിയിപ്പുകള്‍ എന്നിവ കൃത്യമായി അറിയിക്കുന്നതിലൂടെ സംഘടനയുടെ നിലവാരം ഉയര്‍ത്തുക എന്നതാണ് വെബ്സൈറ്റ് ലക്ഷ്യമിടുന്നത്.

വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത മന്ത്രി എ കെ ബാലന്‍ ഫ്രാന്‍സിലെ മലയാളികളുമായി ഫേസ്ബുക്ക് ലൈവിലൂടെ സംവദിച്ചു. കൊവിഡ് മഹാമാരിയെ നേരിടാന്‍ സംസ്ഥാന സര്‍ക്കാറിന്‍റെ വിവിധ പ്രതിരോധ നടപടികള്‍ അദ്ദേഹം ചര്‍ച്ച ചെയ്തു. ഡബ്ല്യൂഎംഎഫ് ഫ്രാന്‍സുമായുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ ഊഷ്മളമായ ബന്ധം ഭാവിയില്‍ എങ്ങനെയെല്ലാം ശക്തിപ്പെടുത്താമെന്നും മന്ത്രി വിശദമാക്കി. ഫ്രാന്‍സിലെ വിദ്യാര്‍ത്ഥികളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുകയും ആവശ്യക്കാര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഡബ്ല്യൂഎംഎഫ് ഫ്രാന്‍സ് അസോസിയേഷന്‍റെ പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.

ഫ്രാന്‍സിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി കൊണ്ട് അവരുടെ പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനായി ഡബ്ല്യൂഎംഎഫ് ഫ്രാന്‍സ് എക്സിക്യൂട്ടീവ് കമ്മറ്റി ഒരു സ്റ്റുഡന്‍റ് കൗണ്‍സിലിനും രൂപം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ പഠനവും കരിയറും സംബന്ധിച്ചുള്ള നിരവധി വിവരങ്ങള്‍ ഡബ്ല്യുഎംഎഫ് ഫ്രാന്‍സിന്‍റെ വെബ്സൈറ്റിലെ സ്റ്റുഡന്‍റ് കൗണ്‍സില്‍ എന്ന സെക്ഷനിലൂടെ അറിയാന്‍ സാധിക്കും. ഡബ്ല്യൂഎംഎഫ് നടത്തിയ മത്സരങ്ങളിലെ വിജയികളെ എക്സിക്യൂട്ടീവ് കമ്മറ്റി ലൈവ് മീറ്റിങിലൂടെ പ്രഖ്യാപിച്ചു. 

click me!