വന്ദേഭാരത് വിമാനങ്ങൾക്ക് അനുമതി നിഷേധിച്ച് അമേരിക്ക

By Web TeamFirst Published Jun 23, 2020, 12:52 PM IST
Highlights

അടുത്ത മാസം 22 മുതൽ പ്രത്യേക അനുമതി വാങ്ങിയാലേ സർവ്വീസ് നടത്താനാവൂ എന്നാണ് അമേരിക്കൻ ട്രാൻസ്പോർട്ട് വകുപ്പിൻ്റെ ഉത്തരവ്. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാനുള്ള സർവ്വീസുകൾ ഇന്ത്യ സാധാരണ സർവ്വീസാക്കി മാറ്റുന്നുവെന്ന് ചൂണ്ടിക്കാട്ടി അമേരിക്ക അതൃപ്തി അറിയിച്ചിരുന്നു.

വാഷിംഗ്ടൺ: വന്ദേഭാരത് വിമാനങ്ങൾക്ക് അനുമതി നിഷേധിച്ച് അമേരിക്ക. ഇന്ത്യ വിവേചനം കാട്ടുന്നുവെന്നും ഒഴിപ്പിക്കൽ എന്ന പേരിൽ ഇന്ത്യ നടത്തുന്നത് സാധാരണ സർവ്വീസാണെന്നുമാണ് അമേരിക്കയുടെ പക്ഷം. അമേരിക്കൻ വിമാനങ്ങൾക്ക് സമാന അനുമതി നൽകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. 

അടുത്ത മാസം 22 മുതൽ പ്രത്യേക അനുമതി വാങ്ങിയാലേ സർവ്വീസ് നടത്താനാവൂ എന്നാണ് അമേരിക്കൻ ട്രാൻസ്പോർട്ട് വകുപ്പിൻ്റെ ഉത്തരവ്. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാനുള്ള സർവ്വീസുകൾ ഇന്ത്യ സാധാരണ സർവ്വീസാക്കി മാറ്റുന്നുവെന്ന് ചൂണ്ടിക്കാട്ടി അമേരിക്ക അതൃപ്തി അറിയിച്ചിരുന്നു. ഇക്കാര്യത്തലുള്ള പ്രതിഷേധം ദില്ലിയിലെ എംബസി മുഖേന കഴിഞ്ഞ മാസം 28ന് അറിയിച്ചിരുന്നു. 

click me!