കേന്ദ്ര മന്ത്രി വി. മുരളീധരന്റെ യുഎഇ സന്ദര്‍ശനം; ശൈഖ് നഹ്‍യാന്‍ ബിന്‍ മുബാറകുമായി കൂടിക്കാഴ്‍ച നടത്തി

By Web TeamFirst Published Jan 20, 2021, 10:02 AM IST
Highlights

ഇന്ത്യയിലെയും യുഎഇയിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനും യുഎഇയിലെ ഇന്ത്യക്കാരുടെ ക്ഷേമം സംബന്ധിച്ചുമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്‍തതായി മന്ത്രി വി. മുരളീധരന്‍ ട്വീറ്റ് ചെയ്‍തു.
 

ദുബൈ: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ യുഎഇ സഹിഷ്‍ണുത - സഹവര്‍ത്തിത്വകാര്യ മന്ത്രി ശൈഖ് നഹ്‍യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‍യാനുമായി കൂടിക്കാഴ്‍ച നടത്തി. ഇന്ത്യയിലെയും യുഎഇയിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനും യുഎഇയിലെ ഇന്ത്യക്കാരുടെ ക്ഷേമം സംബന്ധിച്ചുമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്‍തതായി മന്ത്രി വി. മുരളീധരന്‍ ട്വീറ്റ് ചെയ്‍തു.

തിങ്കളാഴ്‍ച രാത്രിയാണ് വി. മുരളീധരന്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയത്. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ അദ്ദേഹത്തെ സ്വീകരിച്ചു. പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളിലുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ശേഖരിക്കുന്നതിനായി യുഎഇയിലെ ഇന്ത്യന്‍ സംഘടനകളുടെ പ്രതിനിധികളുമായി അദ്ദേഹം കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. കൊവിഡ് കാലത്ത് സാമാഹിക സംഘടനകള്‍ നടത്തിയ ഇടപെടലുകള്‍ക്ക് മന്ത്രി നന്ദി അറിയിച്ചു. 

click me!