
ഫുജൈറ: യുഎഇയിൽ നേരിയ ഭൂചലനം. ഫുജൈറയിലുള്ള അൽ ഹലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രി പ്രാദേശിക സമയം 9:15-ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 2.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
ഭൂമിക്കടിയിൽ 3.9 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് അറിയിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ മേഖലയിൽ നേരിയ തോതിലുള്ള ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ വർഷം ജനുവരി 3-ന് മുസന്ദത്തിന് തെക്ക് ഭാഗത്തായി 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
യുഎഇയിലെ റാസൽഖൈമ, ദിബ്ബ തുടങ്ങിയ പ്രദേശങ്ങളും ഒമാന്‍റെ ഭരണത്തിന് കീഴിലുള്ള മുസന്ദം ഗവർണറേറ്റും ഉൾപ്പെടുന്ന മേഖലയ്ക്ക് സമീപമാണ് ഈ പ്രകമ്പനം ഉണ്ടായത്. വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നേരിയ പ്രകമ്പനം പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam