യുഎഇയില്‍ നേരിയ ഭൂചലനം; നാശനഷ്ടങ്ങളില്ല

Published : Dec 13, 2018, 09:17 AM IST
യുഎഇയില്‍ നേരിയ ഭൂചലനം; നാശനഷ്ടങ്ങളില്ല

Synopsis

ഭൂചലനം അനുഭവപ്പെട്ടതായി മസാഫിയിലെ താമസക്കാരും അറിയിച്ചു. എന്നാല്‍ നാശനഷ്ടങ്ങളൊന്നും എവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

അബുദാബി: യുഎഇയില്‍ നേരിയ ഭൂചലനമുണ്ടായതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍ സി എം) അറിയിച്ചു. ബുധനാഴ്ച  വൈകുന്നേരം 4.01ന് ഈസ്റ്റ് മസാഫിയിലുണ്ടായ ഭൂചനത്തില്‍ റിക്ടര്‍ സ്കെയിലില്‍ 2.1 തീവ്രതയാണ് രേഖപ്പെടുത്തിയത്.

ഭൂചലനം അനുഭവപ്പെട്ടതായി മസാഫിയിലെ താമസക്കാരും അറിയിച്ചു. എന്നാല്‍ നാശനഷ്ടങ്ങളൊന്നും എവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച രാത്രി യുഎഇ സമയം 8.59ന് ഇറാനിലെ ബന്തര്‍ അബ്ബാസിന് സമീപത്തും സമാന തീവ്രതയുള്ള ഭൂചലനമുണ്ടായി. നേരത്തെ റാസല്‍ ഖൈമയിലും വടക്കന്‍ എമിറേറ്റുകളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ഷാര്‍ജ ബഹിരാകാശ ഗവേഷണ കേന്ദ്രം അറിയിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ്: ആദ്യ ബിഗ് സ്പിന്നിൽ 450,000 ദിർഹം; രണ്ട് മലയാളികൾക്ക് സമ്മാനം
കുവൈത്തിൽ അനധികൃത ഗർഭച്ഛിദ്രം; രഹസ്യാന്വേഷണത്തിൽ ഗൈനക്കോളജിസ്റ്റ് അറസ്റ്റിൽ