മത്സരിക്കാന്‍ ഒന്‍പത് നാടകങ്ങള്‍; ഭരത് മുരളി നാടകോത്സവത്തിന് അബുദാബിയില്‍ തുടക്കമായി

By Web TeamFirst Published Dec 13, 2018, 12:58 AM IST
Highlights

യുവകലാ സാഹിതി അബുദാബിയുടെ ഭൂപടം മാറ്റിവരയ്ക്കുമ്പോള്‍ എന്ന നാടകത്തോടെയാണ് നാടകോത്സവത്തിന് തുടക്കമായത്. അബുദാബി, ദുബായി, ഷാര്‍ജ അജ്മാന്‍, അലൈന്‍, എന്നീ എമിറേറ്റ്സില്‍ നിന്നുമുള്ള നാടകങ്ങളാണ് ഇക്കുറി മത്സരത്തിനെത്തുന്നത്. 

അബുദാബി: ഒന്‍‍പതാമത് ഭരത് മുരളി നാടകോത്സവത്തിന് അബുദാബിയില്‍ തുടക്കമായി. ഈമാസം 29വരെ നീണ്ടു നില്‍ക്കുന്ന നാടകോത്സവത്തില്‍ ഒന്‍പത് നാടകങ്ങള്‍ മത്സരിക്കും. കേരളത്തിന് പുറത്ത് അരങ്ങേറുന്ന ഏറ്റവും വലിയ മലയാള നാടകോത്സവമായി. ഭരത്മുരളീ നാടകോത്സവംം. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഗള്‍ഫിലെ നാടകരംഗത്തും  ശ്രദ്ധേയരായ സംവിധായകരുടെ സംവിധാനത്തിലാണ് നാടകങ്ങല്‍ അരങ്ങിലെത്തുന്നത്.

യുവകലാ സാഹിതി അബുദാബിയുടെ ഭൂപടം മാറ്റിവരയ്ക്കുമ്പോള്‍ എന്ന നാടകത്തോടെയാണ് നാടകോത്സവത്തിന് തുടക്കമായത്. അബുദാബി, ദുബായി, ഷാര്‍ജ അജ്മാന്‍, അലൈന്‍, എന്നീ എമിറേറ്റ്സില്‍ നിന്നുമുള്ള നാടകങ്ങളാണ് ഇക്കുറി മത്സരത്തിനെത്തുന്നത്. ഏറ്റവും മികച്ച നാടകം, രണ്ടാമത്തെ നാടകം, മികച്ച സംവിധായകന്‍, യു.എ.ഇ യില്‍ നിന്നുള്ള മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച നടി, എന്നിവയായിരിക്കും മത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു. 

ഒരു മണിക്കൂറില്‍ കുറയാത്തതും രണ്ട് മണിക്കൂറില്‍ കൂടാത്തതുമായ നാടകങ്ങളാണ് മത്സരത്തിന് പരിഗണിക്കുന്നത്.  ജിനോ നോസഫ്,ഡോ. സാംകുട്ടി, ഷൈജു അന്തിക്കാട്, സുവീരന്‍ തുടങ്ങിയ പ്രമുഖ സംവിധായകരുടെ നാടകങ്ങള്‍ മത്സരരംഗത്തുണ്ട്. ഈ മാസം 29ന് അവസാനിക്കുന്ന നാടകോത്സവത്തിന്‍റെ വിധി പ്രഖ്യാപനം 30നാണ്.

click me!