റിയാദ് ലക്ഷ്യമിട്ട് ഡ്രോണ്‍, മിസൈല്‍ ആക്രമണം; പ്രതിരോധിച്ച് അറബ് സഖ്യസേന

Published : Jan 23, 2021, 03:46 PM ISTUpdated : Jan 23, 2021, 03:48 PM IST
റിയാദ് ലക്ഷ്യമിട്ട് ഡ്രോണ്‍, മിസൈല്‍ ആക്രമണം; പ്രതിരോധിച്ച് അറബ് സഖ്യസേന

Synopsis

റിയാദിലെ ആകാശത്ത് തീഗോളം പ്രത്യക്ഷപ്പെട്ടതായി നിരവധിപ്പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‍തിരുന്നു. 

റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാന നഗരമായ റിയാദ് ലക്ഷ്യമിട്ട് ഹൂതികളുടെ ഡ്രോണ്‍, മിസൈല്‍ ആക്രമണം. എന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് അറബ് സഖ്യസേന ആക്രമണ ശ്രമം വിഫലമാക്കുകയായിരുന്നു.

റിയാദിലെ ആകാശത്ത് തീഗോളം ദൃശ്യമായതായി നിരവധിപ്പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‍തിരുന്നു. ഹൂതികളുടെ ആക്രമണശ്രമം പരാജയപ്പെടുത്തുകയായിരുന്നുവെന്ന് ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്‍തു. കഴിഞ്ഞ ദിവസവും സൗദി അറേബ്യ ലക്ഷ്യമിട്ട് രണ്ട് ആക്രമണങ്ങളാണ് ഹൂതികള്‍ നടത്തിയത്. ഇവയും അറബ് സഖ്യസേന പ്രതിരോധിക്കുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കരൾ രോഗം ബാധിച്ച് ചികിത്സയിലിരുന്ന മലയാളി സൗദി അറേബ്യയിൽ മരിച്ചു
സോഷ്യല്‍ മീഡിയക്ക് മുന്‍പ് പ്രവാസികള്‍ ഒത്തുകൂടിയിരുന്ന ഇടം; 22 വര്‍ഷം മുന്‍പുള്ള കാഴ്ച്ച