
ദുബൈ: ആ നായക്കുട്ടിക്ക് വേണ്ടിയുള്ള കാത്തിരിപ്പും തിരച്ചിലും ഇനി വേണ്ട. കഡില്‍സ് ഇനിയില്ല. കഡില്‍സിന്‍റെ മൃതദേഹം കണ്ടെത്തിയതായി ഉടമയുടെ വക്താവ് അറിയിച്ചു. അമിതവേഗത്തില്‍ സഞ്ചരിച്ച കാര്‍ ഇടിച്ചാകാം നായക്കുട്ടി ചത്തതെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് ദുബൈയില്‍ കാണാതായ കഡില്‍സ് എന്ന നായയെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ചത്. മൂന്നു വയസ്സുള്ള കൊക്കാപ്പൂ ഇനത്തിലുള്ള നായക്കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് 100,000 ദിര്‍ഹം (22 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) ആണ് പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.
നായയെ തിരികെ നല്‍കുന്നവരോട് ചോദ്യങ്ങളൊന്നും ചോദിക്കില്ലെന്നും ഉടമ വ്യക്തമാക്കിയിരുന്നു. എമിറേറ്റ്സ് എയര്‍ലൈന്‍സ് ആസ്ഥാനത്തിന് സമീപമുള്ള ആരോഗ്യ പരിശോധനാ കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെ, പെറ്റ് റീലൊക്കേഷന്‍ കമ്പനിയുടെ വാഹനത്തില്‍ നിന്നാണ് നായയെ കാണാതായത്. കമ്പനിയിലെ ജീവനക്കാര്‍ നായയെ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ശനിയാഴ്ച അല്‍ ഗര്‍ഹൂദിലെ ഡി 27 സ്ട്രീറ്റില്‍ വൈകുന്നേരം 6.40നായിരുന്നു നായയെ അവസാനമായി കണ്ടത്. നായക്കുട്ടിയുടെ ഫോട്ടോ പതിച്ച ഫ്ലെയറുകളും വ്യാപകമായി വിതരണം ചെയ്തിരുന്നു.
Read Also - വരാനിരിക്കുന്നത് നീണ്ട അവധി, ആകെ നാല് ദിവസം ലഭിക്കും! ദേശീയദിനവും വിമോചന ദിനവും; പൊതു അവധിയുമായി കുവൈത്ത്
ചൊവ്വാഴ്ച രാവിലെ ഇതേ നായക്കുട്ടിയെന്ന് സംശയിക്കുന്ന ഒരു ചത്ത നായയുടെ ചിത്രം ഉടമയ്ക്ക് ലഭിക്കുകയായിരുന്നു. പരിശോധനയിൽ അത് തങ്ങളുടെ വളർത്തുനായ തന്നെയാണെന്ന് തിരിച്ചറിയുകയായിരുന്നു. നായയുടെ സുരക്ഷിതമായ തിരിച്ചു വരവ് കാത്തിരുന്ന കുടുംബത്തിന് വലിയ ആഘാതമായിരുന്നു ഈ വാര്‍ത്ത. ഞങ്ങളുടെ ഹൃദയം തകര്‍ന്നു. ഹൃദയഭേദകമായ ഈ വാര്‍ത്ത അംഗീകരിക്കാന്‍ പ്രയാസപ്പെടുകയാണ് കുടുംബത്തിന്‍റെ വക്താവ് വെളിപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam