
ഷാര്‍ജ: യുഎഇയില്‍ കാണാതായിരുന്ന ഇന്ത്യന്‍ ബാലനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എട്ടു വയസുകാരനെ കണ്ടെത്താന്‍ വ്യാപകമായ തെരച്ചില്‍ നടത്തിവരുന്നതിനിടെയാണ് അയല്‍വാസിയുടെ കാറിനുള്ളില്‍ കുട്ടിയ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്. ഷാര്‍ജ അല്‍ നാസിരിയയിലാണ് സംഭവം.
കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ ഞായറാഴ്‍ച രാവിലെ അല്‍ ഗര്‍ബ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അയല്‍വാസിയുടെ കാറിനുള്ളില്‍ കുട്ടിയുടെ ചലനമറ്റ ശരീരം കണ്ടെത്തിയത്. ഉടന്‍തന്നെ പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിവരമറിയിച്ചു. പൊലീസ് പട്രോള്‍ സംഘവും ആംബുലന്‍സും സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് മൃതദേഹം ശാസ്‍ത്രീയ പരിശോധനയ്‍ക്കായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചു. സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam