സൗദിയില്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; മലയാളി രക്ഷപെട്ടത് അത്ഭുതകരമായി

By Web TeamFirst Published Jun 17, 2019, 3:10 PM IST
Highlights

ഷജീര്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ഫോണ്‍ അസാധാരണമായ വിധത്തില്‍ ചൂടാകുന്നത് ശ്രദ്ധയില്‍ പെട്ടത്. ഇന്റര്‍നെറ്റ് ഓണ്‍ ആയിരുന്നതിനാലാവാം ചൂടെന്ന് കരുതി നെറ്റ് ഓഫ് ചെയ്തു. എന്നിട്ടും ഫോണിന്റെ ചൂട് കുറഞ്ഞില്ല. 

ദമ്മാം: സൗദിയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നിന്ന് മലയാളി അത്ഭുതകരമായി രക്ഷപെട്ടു. ജുബൈലില്‍ സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായ ജോലി ചെയ്യുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി എ.എസ് ഷജീറിന്റെ സാംസങ് എസ് 6 എഡ്ജ് പ്ലസ് മൊബൈല്‍ ഫോണാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഷജീര്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ഫോണ്‍ അസാധാരണമായ വിധത്തില്‍ ചൂടാകുന്നത് ശ്രദ്ധയില്‍ പെട്ടത്. ഇന്റര്‍നെറ്റ് ഓണ്‍ ആയിരുന്നതിനാലാവാം ചൂടെന്ന് കരുതി നെറ്റ് ഓഫ് ചെയ്തു. എന്നിട്ടും ഫോണിന്റെ ചൂട് കുറഞ്ഞില്ല. ഇതോടെ ഫോണ്‍ ഓഫ് ചെയ്ത് വെച്ചു. പിന്നീട് സാധനങ്ങള്‍ വാങ്ങാന്‍ ഒരു കടയില്‍ കയറിയപ്പോള്‍ ഫോണ്‍ അടുത്തുണ്ടായിരുന്ന ടേബിളില്‍ വെയ്ക്കുകയായിരുന്നു.

ടേബിളിന് മുകളിലിരുന്ന ഫോണിന് അല്‍പസമയത്തിനകം തീപിടിച്ചു. ഇതോടെ ഫോണ്‍ കടയില്‍ നിന്ന് പുറത്തേക്ക് എറിയുകയായിരുന്നു. വാഹനത്തിലുള്ളിലായിരുന്നപ്പോഴോ അല്ലെങ്കില്‍ മുറിയില്‍ ഉറങ്ങുമ്പോഴോ ആയിരുന്നു ഇത്തരത്തില്‍ തീപിടിച്ചിരുന്നതെങ്കില്‍ വലിയ അപകടമുണ്ടാകുമായിരുന്നെന്ന് ഷജീര്‍ പറഞ്ഞു.

click me!