യുഎഇയില്‍ നിന്ന് ഏറ്റവുമധികം പണമയച്ചത് ഇന്ത്യക്കാര്‍

By Web TeamFirst Published Jun 2, 2019, 2:56 PM IST
Highlights

16920 കോടി ദിര്‍ഹമാണ് കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്ക് അയച്ചിട്ടുള്ളത്. ഇതില്‍ തന്നെ 38.1 ശതമാനം പണവും ഇന്ത്യയിലേക്കാണ് അയക്കപ്പെട്ടത്. 

അബുദാബി: കഴിഞ്ഞ വര്‍ഷവും യുഎഇയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണമയച്ചത് ഇന്ത്യക്കാരെന്ന് കണക്കുകള്‍. യുഎഇ കേന്ദ്രബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് നിന്ന് പുറത്തേക്ക് അയക്കപ്പെട്ട പണത്തിന്റെ 38.1 ശതമാവും ഇന്ത്യയിലേക്കായിരുന്നു. രണ്ടാം സ്ഥാനത്ത് പാകിസ്ഥാനാണ്. പ്രതികൂല തൊഴില്‍ സാഹചര്യങ്ങളിലും പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് കൂടുകയാണെന്നാണ് കണക്കുകള്‍.

16920 കോടി ദിര്‍ഹമാണ് കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്ക് അയച്ചിട്ടുള്ളത്. ഇതില്‍ തന്നെ 38.1 ശതമാനം പണവും ഇന്ത്യയിലേക്കാണ് അയക്കപ്പെട്ടത്. യുഎഇയിലെ പ്രാവാസികളില്‍ ഏറ്റവുമധികം പേര്‍ ഇന്ത്യക്കാരയാതും വിനിമയ നിരക്കിലെ വ്യത്യാസങ്ങളുമൊക്കെയാണ് ഇന്ത്യയെ ഒന്നാമത് എത്തിച്ചത്. രണ്ടാം സ്ഥാനം പാകിസ്ഥാനാണെങ്കിലും ആകെ പണത്തിന്റെ 9.5 ശതമാനം മാത്രമാണ് പാകിസ്ഥാനിലേക്ക് പോയിട്ടുള്ളത്. ഫിലിപ്പൈന്‍സ് (7.2 ശതമാനം), ഈജിപ്ത് (5.3 ശതമാനം), യുഎസ്എ (3.9 ശതമാനം)ബ്രിട്ടണ്‍ (3.7 ശതമാനം) എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള മറ്റ് രാജ്യങ്ങളുടെ കണക്ക്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അയക്കപ്പെട്ട പണത്തിന്റെ അളവിലും കൂടുതലുണ്ടായിട്ടുണ്ട്. 2017ല്‍ 16440 കോടി ദിര്‍ഹമായിരുന്നതാണ് ഇക്കുറി 16920 കോടി ദിര്‍ഹമായി ഉയര്‍ന്നത്. 
 

click me!