യുഎഇയില്‍ മൂന്ന് ദിവസത്തിനുള്ളില്‍ 691പേര്‍ക്ക് കൊവിഡ്; ഇന്ന് 241 പേര്‍ക്ക് സ്ഥിരീകരിച്ചു

Published : Apr 05, 2020, 12:08 AM IST
യുഎഇയില്‍ മൂന്ന് ദിവസത്തിനുള്ളില്‍ 691പേര്‍ക്ക് കൊവിഡ്; ഇന്ന് 241 പേര്‍ക്ക് സ്ഥിരീകരിച്ചു

Synopsis

യുഎഇയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു മൂന്ന് ദിവസത്തിനുള്ളില്‍ സ്ഥിരീകരിച്ചത് 691പേരില്‍. 

ദുബായ്: യുഎഇയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു മൂന്ന് ദിവസത്തിനുള്ളില്‍ സ്ഥിരീകരിച്ചത് 691പേരില്‍. അതേസമയം യുഎഇയിൽ ഇന്ന് 241 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 1,505 ആയി. ഒരാള്‍കൂടി മരിച്ചതോടെ മരണസംഖ്യ 10 ആയി. മൂന്ന് ദിവസത്തിനുള്ളില്‍ 691പേരില്‍ രോഗം സ്ഥിരീകരിച്ചതോടെ ആശങ്കയാിലാണ് രാജ്യത്തു കഴിയുന്ന മലയാളികളടക്കമുള്ള വിദേശികള്‍. രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് രോഗം സ്ഥിരീകരിച്ച ദിവസമാണിതെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ.ഫരീദ അൽ ഹൊസനി പറഞ്ഞു. 

പരിശോധനാ സംവിധാനം വിപുലീകരിച്ചതോടെ പ്രതിദിനം കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. രോഗലക്ഷണമില്ലെങ്കിലും എല്ലാവരും ഫെയിസ് മാസ്ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നീട്ടിവച്ച ലോക എക്സ്പോ 2020 ദുബായ്, 2021 ഒക്ടോബർ ഒന്നു മുതൽ 2022 മാർച്ച് 31 വരെ നടത്താൻ യുഎഇ അഭ്യർഥിച്ചു. 

ബ്യൂറോ ഇന്റർനാഷനൽ എക്സ്പോസിഷന് ഇക്കാര്യം അറിയിച്ച് യുഎഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി കത്തയച്ചു. എമിറേറ്റ്സിന് പിന്നാലെ യുഎഇയിലെ വിദേശികളെ അവരുടെ രാജ്യത്തെത്തിക്കാൻ ഇത്തിഹാദ് നാളെ മുതല്‍ സര്‍വീസ് നടത്തും. ഇന്ത്യയിൽ ലോക് ഡൗൺ അവസാനിക്കുന്ന 14 വരെ വിമാന സർവീസ് അനുവദിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പൂരി അറിയിച്ചതോടെ ഈ ആഴ്ച നാട്ടിൽ എത്താമെന്ന മലയാളികൾ അടക്കമുള്ള ഇന്ത്യൻ പ്രവാസികള്‍ പ്രയാസത്തിലായി. 

കുവൈത്തിൽ കോവിഡ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗുജറാത്ത് സ്വദേശി വിനയകുമാർ മരിച്ചു. കൊവിഡ് മൂലമുള്ള രാജ്യത്തെ ആദ്യ മരണമാണിത്. വൈറസിന്‍റെ മൂന്നാംഘട്ടമായ സമൂഹവ്യാപനത്തിലേക്ക് കടന്ന് ഒമാനില്‍ മലയാളി ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലയാളികള്‍ ഉള്‍പ്പടെ വിദേശികളും സ്വദേശികളും ചികിത്സ തേടി എത്തുന്ന ഡോക്ടര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചത് ആളുകള്‍ക്കിടയില്‍ ആശങ്കയ്ക്ക് ഇടയാക്കി. ഡോക്ടര്‍ പരിശോധന നടത്തിയ രോഗികളും അവരുമായി അടുത്ത് ഇടപഴകിയവർക്കും നിരാക്ഷണത്തിലാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി
സൗദി അറേബ്യയിൽ തിമിർത്തുപെയ്ത് മഴ, റോഡുകളിൽ വെള്ളക്കെട്ട്, നിരവധി വാഹനങ്ങൾ മുങ്ങി