കൊവിഡ് 19: ജിദ്ദ നഗരത്തില്‍ ഏഴിടങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ

Web Desk   | Asianet News
Published : Apr 04, 2020, 10:09 PM IST
കൊവിഡ് 19: ജിദ്ദ നഗരത്തില്‍ ഏഴിടങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ

Synopsis

മക്ക റോഡില്‍ കിലോ 13, കിലോ 14 (തെക്ക്, വടക്ക് ഭാഗങ്ങള്‍), പെട്രോമിന്‍, മഹ്ജര്‍, ഗുലൈല്‍, അല്‍ ഖുറയ്യാത്ത് എന്നിവിടങ്ങളിലാണ് 24 മണിക്കൂര്‍ കര്‍ഫ്യു നിലവില്‍ വന്നത  

റിയാദ്: ജിദ്ദ നഗരത്തില്‍ ഏഴിടങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് (ശനിയാഴ്ച) മുതല്‍ നിലവില്‍ വന്നതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പഴയ മക്ക റോഡില്‍ കിലോ 13, കിലോ 14 (തെക്ക്, വടക്ക് ഭാഗങ്ങള്‍), പെട്രോമിന്‍, മഹ്ജര്‍, ഗുലൈല്‍, അല്‍ ഖുറയ്യാത്ത് എന്നിവിടങ്ങളിലാണ് 24 മണിക്കൂര്‍ കര്‍ഫ്യു നിലവില്‍ വന്നത്. 

അനിശ്ചിതകാലത്തേക്കാണ് നടപടി. പ്രദേശവാസികള്‍ക്ക് പുറത്തേക്ക് പോവാനോ മറ്റാര്‍ക്കെങ്കിലും ഈ പ്രദേശങ്ങളിലേക്ക് പ്രവേശിക്കാനോ അനുവാദമില്ല. എന്നാല്‍ രാവിലെ ആറ് മുതല്‍ വൈകുന്നേരം മൂന്ന് വരെ ഭക്ഷണം, മരുന്ന് തുടങ്ങിയ അത്യാവശ്യങ്ങള്‍ക്കായി പുറത്തിറങ്ങാം.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉംറ തീർത്ഥാടനത്തിനെത്തിയ മലയാളി വനിത മക്കയിൽ മരിച്ചു
രഹസ്യ വിവരം ലഭിച്ചതോടെ മിന്നൽ റെയ്ഡ്, വീടിനുള്ളിൽ കുട്ടികളുടെ ഭക്ഷണസാധനങ്ങൾ നിർമ്മിക്കുന്ന വ്യാജ ഫാക്ടറി, 12 പേർ പിടിയിൽ