
അബുദാബി: വരും ദിവസങ്ങളില്‍ യുഎഇയില്‍ കാര്യമായ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഉഷ്ണകാലം അവസാനിച്ചുവെന്നും തണുപ്പുകാലത്തിന് മുന്നോടിയായുള്ള മഴയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കാലാവസ്ഥ മാറുന്നതിനാല്‍ അടുത്ത ദിവസങ്ങളില്‍ പലയിടങ്ങളിലും മഴ ലഭിക്കുമെന്നാണ് പ്രവചനം. ചൊവ്വാഴ്ച ദുബായിലും ഷാര്‍ജയിലും അജ്മാനിലും മഴ പെയ്തു. പലയിടങ്ങളിലും ശക്തമായ ഇടിമിന്നലും അല്‍ ദായിദ് പ്രദേശത്ത് ആലിപ്പഴവര്‍ഷവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫുജൈറ തുറമുഖത്ത് മൂന്ന് ദിവസം കൊണ്ട് 102.8 മില്ലീമീറ്റര്‍ മഴ ലഭിച്ചു. 1977ന് ശേഷം മൂന്ന് ദിവസത്തെ കാലയളവില്‍ യുഎഇയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ശക്തമായ മഴയാണിത്. ചൊവ്വാഴ്ച 30 മുതല്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു രാജ്യത്തെ താപനില. മഴ കണക്കിലെടുത്ത് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്ന് വിവിധ ഏമിറേറ്റുകളിലെ പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam