ദുബായില്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിലും നിയന്ത്രണം, ദിവസങ്ങള്‍ നിശ്ചയിച്ചു

By Web TeamFirst Published Apr 17, 2020, 6:52 PM IST
Highlights

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുബായില്‍ അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിനടക്കം നിയന്ത്രണം ഏര്‍പ്പെടുത്തി.
 

ദുബായ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുബായില്‍ അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിനടക്കം നിയന്ത്രണം ഏര്‍പ്പെടുത്തി. മെഡിക്കല്‍  ഷോപ്പുകലിലടക്കം പോകാന്‍ മൂന്ന് ദിവസത്തിലൊരിക്കലാക്കിയതായാണ് റിപ്പോര്‍ട്ട്.  പണം പിന്‍വലിക്കാന്‍ എടിഎമ്മില്‍ പോകാന്‍ അഞ്ച് ദിവസത്തിലൊരിക്കല്‍ മാത്രമേ അനുമതിയുള്ളൂ. പുറത്തിറങ്ങുന്നതിനായി പെര്‍മിറ്റുകള്‍ അനുവദിക്കുമെന്നും വെബ്‌സൈറ്റില്‍ പറയുന്നു. അതേസമയം യുഎഇയില്‍ ഇതുവരെ 5825 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 35 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ലേബര്‍ക്യാംപുകളിലും ഒറ്റമുറികളിലും കഴിയുന്ന ഇന്ത്യക്കാരായ തൊഴിലാളികള്‍ക്കിടയിലെ രോഗബാധിതരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ദുബായിലെ ബര്‍ദുബായില്‍ കൊറന്റൈന്‍ കേന്ദ്രം സജ്ജമായിട്ടുണ്ട്. 500 പേര്‍ക്ക് കഴിയാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. അടുത്തദിവസം തന്നെ രോഗബാധിതരെ ഇങ്ങോട്ട് മാറ്റിപ്പാര്‍പ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു

click me!