കഴിഞ്ഞ മാസം ഒമാനില്‍ പിടിയിലായത് 574 പ്രവാസികള്‍

Published : Mar 02, 2019, 04:21 PM IST
കഴിഞ്ഞ മാസം ഒമാനില്‍ പിടിയിലായത് 574 പ്രവാസികള്‍

Synopsis

ലേബര്‍ വെല്‍ഫെയര്‍ ജനറല്‍ ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ നിരവധി പരിശോധനകളാണ് ഫെബ്രുവരിയില്‍ രാജ്യത്തുടനീളം നടത്തിയത്. ഇതിലാണ് 574 പ്രവാസികളെ പിടികൂടിയത്. 

മസ്കത്ത്: ഒമാനില്‍ കഴിഞ്ഞ മാസം മാത്രം 574 പ്രവാസികളെ അറസ്റ്റ് ചെയ്തതായി മാന്‍പവര്‍ മന്ത്രാലയം അറിയിച്ചു. തൊഴില്‍ നിയമ ലംഘനങ്ങളുടെ പേരിലായിരുന്നു അറസ്റ്റ്. ലേബര്‍ വെല്‍ഫെയര്‍ ജനറല്‍ ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ നിരവധി പരിശോധനകളാണ് ഫെബ്രുവരിയില്‍ രാജ്യത്തുടനീളം നടത്തിയത്. ഇതിലാണ് 574 പ്രവാസികളെ പിടികൂടിയത്. മവാലീഹ് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്നവരാണ് പിടിയിലായവരില്‍ 80 പേരും. കാര്‍ വാഷ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന 45 പേരും അറസ്റ്റിലായി. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരുന്നതായി മാന്‍പവര്‍ മന്ത്രാലയം അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുഡിഎഫ് വിജയം ആഘോഷിച്ച് ഒഐസിസി കുവൈത്ത് അംഗങ്ങൾ
റൊട്ടി വിതരണത്തിനായി പോകുന്നതിനിടെ സെയിൽസ് വാനിന് തീപിടിച്ചു; വണ്ടിക്കുള്ളിൽ കുടുങ്ങിയ മലയാളി യുവാവ് മരിച്ചു