സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ക്ക് പിടിയിലായത് 57 ലക്ഷം പേര്‍

By Web TeamFirst Published Jun 27, 2021, 12:15 PM IST
Highlights

ആകെ 56,51,619 പേര്‍ ഇക്കാലയളവില്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ 43,23,083 പേര്‍ താമസ നിയമലംഘനത്തിനും 8,03,186 പേര്‍ തൊഴില്‍ നിയമലംഘനങ്ങള്‍ക്കുമാണ് അറസ്റ്റിലായത്. 

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങളുടെ പേരില്‍ ഇതുവരെ 57 ലക്ഷത്തിലധികം പേര്‍ പിടിയിലായിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍. നിയമലംഘകരെ പിടികൂടാന്‍ 2017 നവംബര്‍ 15ന് ആരംഭിച്ച ക്യാമ്പയിനിന്റെ ഭാഗമായി ഈ വര്‍ഷം ജൂണ്‍ 16 വരെ പിടിയിലായവരുടെ കണക്കാണിത്.

ആകെ 56,51,619 പേര്‍ ഇക്കാലയളവില്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ 43,23,083 പേര്‍ താമസ നിയമലംഘനത്തിനും 8,03,186 പേര്‍ തൊഴില്‍ നിയമലംഘനങ്ങള്‍ക്കുമാണ് അറസ്റ്റിലായത്. അതിര്‍ത്തി ലംഘനവുമായി ബന്ധപ്പെട്ട കേസുകളിലാണ് 5,25,350 പേര്‍ പിടിയിലായത്. ഇതിനു പുറമെ അയല്‍ രാജ്യങ്ങളില്‍ നിന്ന് അനധികൃതമായി സൗദി അറേബ്യയിലേക്ക് അതിര്‍ത്തി കടന്ന് പ്രവേശിക്കാന്‍ ശ്രമിച്ചതിന് 9550 പേര്‍ അറസ്റ്റിലായി. ഗതാഗത, മത്സ്യബന്ധന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമലംഘനങ്ങള്‍ക്കാണ് 8241 പേര്‍ അറസ്റ്റിലായത്. 2769 സ്വദേശികളും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട നിയംലംഘനങ്ങള്‍ക്ക് പിടിയിലായിട്ടുണ്ട്. ഇവരില്‍ 7,15,216 പേര്‍ക്കെതിരെ ഉടനടി ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. 9,13,306 പേരെ യാത്രാ രേഖകള്‍ ശരിയാക്കാന്‍ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് കൈമാറി. 15,59,919 പേരെയാണ് നടപടികള്‍ പൂര്‍ത്തിയാക്കി സൗദി അറേബ്യയില്‍ നിന്ന് നാടുകടത്തിയത്.

click me!