
ദോഹ: ഖത്തറില്‍ ഇതുവരെ നല്‍കിയ കൊവിഡ് വാക്സിന്‍ ഡോസുകളുടെ എണ്ണം 30 ലക്ഷം കഴിഞ്ഞു. ദേശീയ വാക്സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി 30,08,822 ഡോസ് വാക്സിനാണ് ഇതുവരെ ജനങ്ങള്‍ക്ക് നല്‍കിയതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ആകെ ജനസംഖ്യയില്‍ വാക്സിന്‍ സ്വീകരിക്കാന്‍ സാധിക്കുന്ന വിഭാഗങ്ങളില്‍പെടുന്ന 71.3 ശതമാനം പേരും ഇതിനോടകം ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുണ്ട്. 58.2 ശതമാനം പേര്‍ക്കാണ് നിലവില്‍ രണ്ട് ഡോസ് വാക്സിനും ലഭിച്ചത്. 40 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ 90.3 ശതമാനം പേരും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരാണന്നും പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam