നാട്ടിലേക്ക് മടങ്ങേണ്ട ദിവസം സൗദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

By Web TeamFirst Published Apr 26, 2019, 11:59 AM IST
Highlights

റെജു മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിന് പിന്നാലെ നാട്ടിലെത്തിക്കുന്നതിനായി സുഹൃത്തുകളാണ് മുന്‍കൈയെടുത്തിരുന്നത്. ഇതിനായി വിമാന ടിക്കറ്റുമെടുത്തിരുന്നു. എന്നാല്‍ രാത്രിയോടെ മുറിയിലെത്തിയ സുഹൃത്തുക്കളാണ് തൂങ്ങിമരിച്ച നിലയില്‍  മൃതദേഹം കണ്ടെത്തിയത്.

റിയാദ്: സൗദിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിരുന്ന ദിവസം  മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളിയുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും. തൃശൂര്‍ സ്വദേശി റെജു(43)വിനെയാണ് ദമാമിലെ താമസ സ്ഥലത്ത് ഏപ്രില്‍ നാലിന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് വര്‍ഷമായി ദമാമിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു.

റെജു മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിന് പിന്നാലെ നാട്ടിലെത്തിക്കുന്നതിനായി സുഹൃത്തുകളാണ് മുന്‍കൈയെടുത്തിരുന്നത്. ഇതിനായി വിമാന ടിക്കറ്റുമെടുത്തിരുന്നു. എന്നാല്‍ രാത്രിയോടെ മുറിയിലെത്തിയ സുഹൃത്തുക്കളാണ് തൂങ്ങിമരിച്ച നിലയില്‍  മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ 8.30ന് കൊച്ചിയിലെത്തുന്ന ഇത്തിഹാദ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോകുന്നത്.

click me!