പ്രവാസിക്ക് അനധികൃതമായി യുഎഇയില്‍ തുടരാന്‍ വിസ നല്‍കിയ കമ്പനി മാനേജര്‍ക്ക് 50,000 ദിര്‍ഹം പിഴ

By Web TeamFirst Published Apr 26, 2019, 11:25 AM IST
Highlights

അനധികൃമായി സംഘടിപ്പിച്ച വിസയില്‍ താമസിച്ചിരുന്ന ജീവനക്കാരന് 3000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. കേസ് ആദ്യം പരിഗണിച്ച പ്രാഥമിക കോടതി 53,000 ദിര്‍ഹം പിഴ ശിക്ഷ വിധിച്ചിരുന്നു.

അബുദാബി: മുന്‍ജീവനക്കാരന് അനധികൃതമായി യുഎഇയില്‍ താമസിക്കാന്‍ വിസ അനുവദിച്ച കമ്പനി മാനേജര്‍ക്ക് കോടതി 50,000 ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു. കമ്പനിയില്‍ നിന്ന് വിരമിച്ച ശേഷവും ഇയാള്‍ക്ക് വിസ അനുവദിക്കുകയായിരുന്നു. ഈ വിസയില്‍ മറ്റൊരു കമ്പനിയില്‍ ഇയാള്‍ നിയമവിരുദ്ധമായി ജോലി ചെയ്തുവരികയായിരുന്നു.

അനധികൃമായി സംഘടിപ്പിച്ച വിസയില്‍ താമസിച്ചിരുന്ന ജീവനക്കാരന് 3000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. കേസ് ആദ്യം പരിഗണിച്ച പ്രാഥമിക കോടതി 53,000 ദിര്‍ഹം പിഴ ശിക്ഷ വിധിച്ചിരുന്നു. പിന്നീട് അപ്പീല്‍ കോടതി ശിക്ഷ 50,000 ദിര്‍ഹമാക്കി കുറച്ചെങ്കിലും പ്രോസിക്യൂഷന്‍ ഫെ‍ഡറല്‍ കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഫെ‍ഡറല്‍ കോടതി ശിക്ഷ 53,000 തന്നെയാക്കി ഉയര്‍ത്തിക്കൊണ്ട് കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചു. 

click me!