
അബുദാബി: യുഎഇയിൽ വധശിക്ഷയ്ക്ക് വിധേയയായ യുപി സ്വദേശി ഷഹ്സാദി ഖാൻ്റെ സംസ്കാരം മാറ്റി വെച്ചുവെന്ന് വിവരം ലഭിച്ചതായി കുടുംബം. 2 ദിവസത്തേക്ക് സംസ്കാരം മാറ്റി വെച്ചു എന്നാണ് കുടുംബം പറയുന്നത്. ഫെബ്രുവരി 15നാണ് ഷഹ്സാദി ഖാൻ്റെ വധശിക്ഷ യുഎഇ നടപ്പാക്കിയത്.
കെയർ ഗീവറായി ജോലി ചെയ്ത വീട്ടിലെ 4 മാസം പ്രായമുള്ള കുട്ടിയുടെ മരണത്തിന് ഷഹ്സാദി ഖാൻ ഉത്തരവാദിയെന്ന് കണ്ടെത്തിയാണ് അബുദാബി കോടതി വധശിക്ഷ വിധിച്ചത്. യുപിയിലെ ബാൻഡ സ്വദേശിയായ ഷഹ്സാദിയുടെ വധശിക്ഷ കഴിഞ്ഞ മാസം പതിനഞ്ചിനാണ് യുഎഇ നടപ്പാക്കിയത്. എന്നാൽ ഇന്ത്യയെ ഇക്കാര്യം അറിയിച്ചത് 28നാണെന്ന് വിദേശകാര്യമന്ത്രാലയം ദില്ലി ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇന്ത്യൻ സമയം വൈകിട്ട് 3 മണിക്ക് ഷഹ്സാദി ഖാൻ്റെ സംസ്കാരം യുഎയിൽ നടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സംസ്കാരം മാറ്റി വെച്ചു എന്ന വിവരം പിന്നീട് കുടുംബത്തിന് ലഭിച്ചു. സംസ്കാരം മാറ്റിവെച്ചിട്ടുണ്ടെങ്കിൽ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം.
Also Read: മലയാളി യുവതി ദുബൈയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ
2021 ലാണ് ബന്ദ സ്വദേശിയായ അബുദാബിയിൽ എത്തിയത്. യുപി സ്വദേശികളായി ദമ്പതിമാരുടെ വീട്ടിൽ കെയർ ഗീവർ ആയി ജോലി ചെയ്യുകയായിരുന്നു ഷഹസാദി. ഇതിനിടെയാണ് ഇവരുടെ നാല് മാസം പ്രായമായ കുട്ടി മരിക്കുന്നത്. 2023ൽ ഷഹസാദി കുട്ടിയുടെ മരണത്തിന് കാരണക്കാരിയാണെന്ന് കണ്ടെത്തി അബുദാബി കോടതി വധശിക്ഷ വിധിച്ചു. വധശിക്ഷ നടപ്പാക്കുന്നതിന് ഒരു ദിവസം മുൻപ് ഷഹസാദി വീട്ടിലേക്ക് വിളിച്ചപ്പോഴാണ് വിവരം വീട്ടുകാർ അറിയുന്നത്. മകളുടെ അവസ്ഥ അറിയാൻ പിതാവ് നിരവധി വാതിലുകൾ മുട്ടിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ദില്ലി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഷഹസാദിയുടെ വധശിക്ഷ നടപ്പാക്കി എന്ന വിവരം കുടുംബത്തിന് ലഭിച്ചത്. കുട്ടിക്കാലത്ത് തിളച്ച എണ്ണവീണ് ഷഹസാദിയുടെ മുഖത്ത് പാടുകൾ വീണിരുന്നു. ഇത് മാറ്റാണ പ്ലാസ്റ്റിക് സർജറിക്കുള്ള പണം കണ്ടെത്താൻ കൂടി വേണ്ടിയാണ് ഷഹസാദി വിദേശത്ത് ജോലിക്ക് പോയത്.
Also Read: യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി; വിവരം കുടുംബങ്ങളെ അറിയിച്ചെന്ന് വിദേശകാര്യമന്ത്രാലം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ