
റിയാദ്: രണ്ട് മാസം മുമ്പ് ബുറൈദയിലെ ഖുബൈബില്‍ മരിച്ച കൊല്ലം പുനലൂര്‍ സ്വദേശി മുഹമ്മദ് കബീറിന്റെ (37) മൃതദേഹം ഖബറടക്കി. നൂണ്‍ കൊറിയര്‍ കമ്പനിയിയില്‍ സെയില്‍സ്മാനായിരുന്ന മുഹമ്മദ് കബീറിനെ നവംബര്‍ ആറിന് ഖുബൈബിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
പിതാവ്: സലീം കുട്ടി. മാതാവ്: ലൈലാബീവി, ഭാര്യ: ആന്‍സി, മക്കള്‍: ഫിദ ഫാത്വിമ (10), മുഹമ്മദ് ഗസാല്‍ (ഏഴ്). ബുറൈദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ ഫൈസല്‍ ആലത്തൂരിന്റെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് ബുധനാഴ്ച്ച അസര്‍ നമസ്‌ക്കാരാനന്തരം ബുറൈദ അല്‍ഖലീജ് മഖ്ബറയില്‍ മറവ് ചെയ്യുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam