
റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ചുകിടന്ന തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ജൂൺ 27ന് ഖസീം പ്രവിശ്യയിലെ ബുറൈദയിൽ മരിച്ച തിരുവനന്തപുരം ആനയറ സ്വദേശി ശിവപ്രസാദിന്റെ (45) മൃതദേഹമാണ് സാമൂഹിക പ്രവർത്തകർ നാട്ടിലയച്ചത്.
റിയാദിൽ നിന്ന് ജൂൺ 26ന് ജോലി ആവശ്യാർഥം ബുറൈദയിലെത്തിയ ശിവ പ്രസാദ് പിറ്റേന്നാണ് താമസസ്ഥലത്ത് മരിച്ചത്. അന്ന് രാവിലെ കൂടെയുള്ളവരോടൊപ്പം ജോലി സ്ഥലത്തെത്തിയിരുന്നു. എന്നാൽ ഉച്ചക്ക് ശേഷം അൽപ്പം വിശ്രമിച്ച് തിരിച്ചുവരാമെന്ന് പറഞ്ഞ് റൂമിലേക്ക് പോയ ശിവപ്രസാദിനെ തിരികെ കാണാത്തതിനാൽ സഹപ്രവർത്തകർ പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടും പ്രതികരണമുണ്ടാകാത്തതിനെ തുടർന്ന് താമസസ്ഥലത്ത് ചെന്ന് നോക്കുമ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്. ഹൃദയാഘാതമാണ് മരണകാരണം.
റിയാദിലെ പ്രമുഖ ഡക്കറേഷൻ കമ്പനിയിൽ 11 വർഷമായി ജോലി ചെയ്യുകയായിരുന്നു. നാട്ടിലും പ്രവാസലോകത്തും നടന്നിരുന്ന സന്നദ്ധ പ്രവർത്തനങ്ങളിൽ വളരെ സജീവമായി പങ്കെടുത്തിരുന്ന സാമൂഹിക പ്രവർത്തകൻ കൂടിയായിരുന്നു ശിവപ്രസാദ്. റിയാദിൽ നിന്നും നവാസ് കണ്ണൂരിന്റെ അഭ്യർഥന പ്രകാരം ’ഖസിം പ്രവാസി സഖാക്കൾ’ എന്ന കൂട്ടായ്മയിലെ ജീവകാരുണ്യ പ്രവർത്തകൻ മുജീബ് കുറ്റിച്ചിറയുടെ നേതൃത്വത്തിൽ ശിഹാബ്, കമറു ചങ്ങരംകുളം എന്നിവരുടെ ശ്രമഫലമായാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. സൗദിയിൽ നിന്നും ദുബൈ വഴിയുള്ള എമിറേറ്റ്സ് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. തുടർന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‍കരിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam