സുല്‍ത്താന്‍ ഖാബൂസിന്റെ നിര്യാണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ചിരുന്ന ദുഃഖാചരണം ഇന്ന് അവസാനിക്കും

By Web TeamFirst Published Feb 19, 2020, 10:59 AM IST
Highlights

ജനുവരി പത്തിനായിരുന്നു സുല്‍ത്താന്‍ ഖാബൂസ് വിടപറഞ്ഞത്.  സുല്‍ത്താന്റെ മരണത്തില്‍ അനുശോചിച്ചുകൊണ്ട് രാജ്യത്തെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഇതിനോടനുബന്ധിച്ചുള്ള 40 ദിവസത്തെ ദുഃഖാചരണമാണ് ബുധനാഴ്ച അവസാനിക്കുന്നത്. 

മസ്‍കത്ത്:  സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്‍ദ് ബിന്‍ തൈമൂറിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒമാനില്‍ പ്രഖ്യാപിച്ചിരുന്ന ഔദ്യോഗിക ദുഃഖാചരണം ബുധനാഴ്ച അവസാനിക്കും. സുല്‍ത്താന്റെ നിര്യാണത്തെ തുടര്‍ന്ന് ജനുവരി 11നാണ് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നത്.

ജനുവരി പത്തിനായിരുന്നു സുല്‍ത്താന്‍ ഖാബൂസ് വിടപറഞ്ഞത്.  സുല്‍ത്താന്റെ മരണത്തില്‍ അനുശോചിച്ചുകൊണ്ട് രാജ്യത്തെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഇതിനോടനുബന്ധിച്ചുള്ള 40 ദിവസത്തെ ദുഃഖാചരണമാണ് ബുധനാഴ്ച അവസാനിക്കുന്നത്. മസ്‍കത്ത് ഫെസ്റ്റിവല്‍ അടക്കമുള്ള ആഘോഷ പരിപാടികള്‍ ഒമാന്‍ ഭരണകൂടം റദ്ദാക്കുകയും മുന്‍കൂട്ടി നിശ്ചിയിച്ച മറ്റ് ചില ചടങ്ങുകള്‍ മാറ്റിവെയ്ക്കുകയും ചെയ്തിരുന്നു. ദുഃഖാചരണ കാലയളവില്‍ രാജ്യത്തെ ഹോട്ടലുകളില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കരുതെന്ന് ഒമാന്‍ വിനോദസഞ്ചാര മന്ത്രാലയവും പ്രത്യേക നിര്‍ദേശം നല്‍കി. ആധുനിക ഒമാനെ പടുത്തുയര്‍ത്തിയ സുല്‍ത്താന്‍ ഖാബൂസ് രാജ്യത്തെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ പ്രിയങ്കരനായ നേതാവായിരുന്നു.

click me!