
മസ്‍കത്ത്: ഒമാനില്‍ ഹിജ്റ പുതുവര്‍ഷാരം സെപ്‍തംബര്‍ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മതകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ജ്യോതിശാസ്ത്രകാര്യ വകുപ്പ് അറിയിച്ചു. ശനിയാഴ്ച സൂര്യാസ്തമയത്തിന് ശേഷം മാസപ്പിറവി ദൃശ്യമായതായി മന്ത്രാലയത്തിലെ പ്രത്യേക സമിതി സ്ഥിരീകരിച്ചു. ഇതോടെയാണ് നാളെ ഹിജ്റ വര്‍ഷം 1441ന് തുടക്കമാകുമെന്ന് അധികൃതര്‍ അറിയിച്ചത്. പുതുവര്‍ഷാരംഭ ദിനത്തില്‍ രാജ്യത്തെ മന്ത്രാലയങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, മറ്റ് ഏജന്‍സികള്‍, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ ജീവനക്കാര്‍ക്ക് തൊഴില്‍ നിയമപ്രകാരം അവധി ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam