മസ്‌കറ്റ് ഇന്ത്യന്‍ എംബസിയില്‍ വെര്‍ച്വല്‍ സ്വാതന്ത്ര്യ ദിനാഘോഷം

By Web TeamFirst Published Aug 13, 2021, 10:06 AM IST
Highlights

 ഒമാന്‍ സമയം രാവിലെ 7.45ന്  എംബസിയില്‍  ദേശീയ പതാക ഉയര്‍ത്തുമെന്ന് എംബസിയുടെ അറിയിപ്പില്‍   പറയുന്നു.

മസ്‌കറ്റ്: കൊവിഡ് കാലഘട്ടത്തിലെ ജാഗ്രത മുന്‍നിര്‍ത്തി ഈ വര്‍ഷവും ആള്‍ക്കൂട്ടമില്ലാതെ വെര്‍ച്വല്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളാണ് മസ്‌കറ്റ് ഇന്ത്യന്‍ എംബസിയില്‍ ഒരുക്കുക. ഒമാന്‍ സമയം രാവിലെ 7.45ന്  എംബസിയില്‍  ദേശീയ പതാക ഉയര്‍ത്തുമെന്ന് എംബസിയുടെ അറിയിപ്പില്‍   പറയുന്നു. ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം യൂട്യൂബ് മുഖേന ഉണ്ടാകുമെന്നും എംബസി അറിയിച്ചിട്ടുണ്ട്.

യൂട്യൂബ് ലിങ്ക്- https://youtube.com/watch?v=xXKw2ghANhk

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!