
മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷം വെള്ളിയാഴ്ച നടക്കും. റൂവിയിലെ അൽ ഫലാജ് ഹോട്ടലിൽ വച്ച് വൈകിട്ട് ആറു മണി മുതലാണ് ആഘോഷ പരിപാടികൾ ആരംഭിക്കുക. പ്രശസ്ത ഗായകൻ ശ്രീ അലോഷി അവതരിപ്പിക്കുന്ന ഗസൽ ആണ് പരിപാടിയുടെ പ്രധാന ആകർഷണം.
കേരള വിഭാഗം കലാകാരികൾ അവതരിപ്പിക്കുന്ന ക്ലാസിക്കൽ നൃത്ത നാട്യശിൽപ്പം ഡാൻസും ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും. കൂടാതെ ശ്രീ തൃച്ചുർ സുരേന്ദ്രന്റെ നേതൃത്വത്തിൽ മസ്കറ്റ് പഞ്ചവാദ്യ സംഘം അവതരിപ്പിക്കുന്ന പഞ്ചവാദ്യവും ഓണാഘോഷങ്ങൾക്ക് മിഴിവേകും. രണ്ടു വർഷത്തിനു ശേഷം കേരള വിഭാഗം വിപുലമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയിലേക്ക് മുഴുവൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായും പ്രവേശനം സൗജന്യമായിരിക്കുമെന്നും കേരള വിഭാഗം വാർത്താ കുറിപ്പിൽ അറിയിച്ചു.
Read also: പതിമൂന്നാം നിലയില്‍ മരണത്തെ മുന്നില്‍ കണ്ട് അഞ്ചു വയസ്സുകാരന്‍; രക്ഷകരായവരെ ആദരിച്ച് പൊലീസ്
മസ്‌കറ്റ് എംബസിയില്‍ ഇന്ത്യന്‍ നൃത്ത-വസ്ത്ര പാരമ്പര്യ പ്രദര്‍ശനം
മസ്‌കറ്റ്: ഇന്ത്യയുടെ ചടുലമായ നൃത്ത-വസ്ത്രപാരമ്പര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി 'സൂത്ര' എന്ന പേരില്‍ ഒരു പ്രത്യേക പരിപാടി മസ്‌കറ്റ് ഇന്ത്യന്‍ എംബസ്സിയില്‍ സംഘടിപ്പിച്ചു.
ഒമാന്‍ രാജകുടുംബാംഗങ്ങള്‍,നയതന്ത്ര മേഖലയില്‍ നിന്നുമുള്ളവര്‍, വ്യാപാര വ്യവസായ രംഗത്തുനിന്നുമുള്ളവര്‍, സാമൂഹിക സാംസ്‌കാരിക എന്നിവയുള്‍പ്പെടെ വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള ഒമാനിലെ പ്രശസ്തരും പ്രമുഖകളുമായ വനിതകളാണ് 'സൂത്ര' എന്ന പ്രത്യേക പരിപാടിയില്‍ പങ്കെടുത്തത്.
ചടങ്ങില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തത്തിന്റെ പ്രഭാഷണ-പ്രദര്‍ശനവും ഇന്ത്യയുടെ സമ്പന്നമായ ടെക്‌സ്‌റ്റൈല്‍ പൈതൃകത്തിന്റെ പ്രദര്‍ശനവും ഉണ്ടായിരുന്നു. നൂറ്റാണ്ടുകളായി ഇന്ത്യന്‍ സംസ്‌കാരത്തെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും സഹായിച്ചിട്ടുള്ള ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തത്തെ ഉള്‍ക്കൊള്ളുന്ന ആകര്‍ഷകവും മനോഹരവുമായ ചലനങ്ങളുടെ പിന്നിലെ ആഴത്തിലുള്ള അര്‍ത്ഥങ്ങളും അതിഭൗതികമായ പ്രതിനിധാനങ്ങളും പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുകയുണ്ടായി.
Read also: ഗൾഫ് രാജ്യങ്ങളിൽ അരിവില കുത്തനെ കൂടുമെന്ന് മുന്നറിയിപ്പ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam