മസ്‍കത്ത് ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം രജത ജൂബിലിയുടെ നിറവിൽ

Published : May 31, 2021, 08:58 PM IST
മസ്‍കത്ത് ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം രജത ജൂബിലിയുടെ നിറവിൽ

Synopsis

പരിപാടികളുടെ തുടക്കമെന്നോണം ജൂൺ നാലിന് ഐ.എസ്.സി മൾട്ടിപർപ്പസ് ഹാളിൽ വെച്ച് രക്തദാന ക്യാമ്പ് നടത്തും. അംഗങ്ങൾക്കായുള്ള കൊവിഡ് വാക്സിനേഷന്‍ പദ്ധതിയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയും തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മസ്‍കത്ത്: മസ്‍കത്ത് ഇന്ത്യൻ സോഷ്യൽ ക്ലബ്‌ മലയാള ഭാഗം ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. രജത ജൂബിലി ലോഗോ പ്രകാശനം ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ ഡോ. സതീഷ് നമ്പ്യാർ നിർവഹിച്ചു. 

ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് 25 ഇന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് കൺവീനർ പി. ശ്രീകുമാർ അറിയിച്ചു. പരിപാടികളുടെ തുടക്കമെന്നോണം ജൂൺ നാലിന് ഐ.എസ്.സി മൾട്ടിപർപ്പസ് ഹാളിൽ വെച്ച് രക്തദാന ക്യാമ്പ് നടത്തും. അംഗങ്ങൾക്കായുള്ള കൊവിഡ് വാക്സിനേഷന്‍ പദ്ധതിയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയും തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ജനറൽ സെക്രട്ടറിയും മലയാളം വിംഗ് ഒബ്‍സര്‍വറുമായ ബാബു രാജേന്ദ്രൻ, മലയാളവിഭാഗം മുൻ കൺവീനർമാരായ എബ്രഹാം മാത്യു, സി.എം.പി നമ്പൂതിരി, കെ. കാളിദാസ്,  സുരേഷ്.ബി നായർ, ഇ.ജി മധുസൂദനൻ, .ഭാസ്കരൻ, ജി.കെ കാരണവർ, മുൻ കോകൺവീനറായതാജുദ്ദീൻ എന്നിവർ ആശംസകളർപ്പിച്ചു. കൺവീനർ പി. ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ട്രഷറർ അജിത് കുമാർ, കോ കൺവീനർ ലേഖ വിനോദ് എന്നിവർ സംസാരിച്ചു.

'കേരള കൾച്ചറൽ സെന്റർ' എന്ന പേരിൽ 1996ൽ ആരംഭിച്ച്, നിലവിൽ 'മലയാളവിഭാഗം' എന്ന പേരിൽ അറിയപ്പെടുന്ന ഈ സംഘടന ഇന്ന് മസ്കറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്ത് ഏറ്റവും മുൻപന്തിയിലാണ് നിലകൊള്ളുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശവുമായി ക്രിസ്മസ്, ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ
കുവൈത്തിലെ ഫൈലക ദ്വീപിൽ സുറിയാനി ലിപിയിലുള്ള അപൂർവ്വ പുരാവസ്തുക്കൾ കണ്ടെത്തി