ഒമാനില്‍ നിന്നുള്ള ആദ്യ വിമാനം യാത്ര തിരിച്ചു; അടിയന്തര ചികിത്സയ്ക്ക് പോകുന്നവര്‍ ഉള്‍പ്പെടെ 181 യാത്രക്കാര്‍

By Web TeamFirst Published May 9, 2020, 8:07 PM IST
Highlights

177  മുതിർന്നവരും നാല്  കുട്ടികളും ഉൾപ്പെടെ 181 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഇതിൽ 77 പേർ അടിയന്തര ചികിത്സക്കായി പോകുന്നവരാണ്. 

മസ്‍കത്ത്: ഒമാനിൽ നിന്നുള്ള ആദ്യ വിമാനം  ഇന്ന് വൈകുന്നേരം ഒമാൻ സമയം 5:20ന് മസ്കത്തിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര തിരിച്ചു. 181 പേരാണ് ആദ്യ സംഘത്തിലുള്ളതെന്ന് ഇന്ത്യൻ  എംബസി അധികൃതര്‍ അറിയിച്ചു.

177  മുതിർന്നവരും നാല്  കുട്ടികളും ഉൾപ്പെടെ 181 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഇതിൽ 77 പേർ അടിയന്തര ചികിത്സക്കായി പോകുന്നവരാണ്. വിസാ കാലാവധി കഴിഞ്ഞ 30 പേരും, 22 തൊഴിലാളികളും നാല്  കുട്ടികളും ഗർഭിണികളും മുതിർന്ന പൗരന്മാരുമായി 48  പേരുമടങ്ങിയ യാത്രക്കാര്‍ രാവിലെ പത്ത് മണിയോടെ മസ്കത്ത് അന്തരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നിരുന്നു. തെര്‍മല്‍ സ്‌ക്രീനിംഗ് പരിശോധനയ്ക്ക് ശേഷമായിരുന്നു വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിച്ചത്. യാത്രക്കാർക്കായി സാനിറ്റൈസറുകൾ, ഗ്ലൗസ്, സ്നാക്സ് തുടങ്ങിയവ അടങ്ങിയ കിറ്റുകൾ വിതരണം വിതരണം ചെയ്തു. എംബസി ഉദ്യോഗസ്ഥർക്ക് ഒപ്പം സന്നദ്ധ പ്രവർത്തകരും യാത്രക്കാരെ സഹായിക്കാനായി എത്തിയിരുന്നു.

click me!